പഞ്ഞി മിഠായിയില്‍ അര്‍ബുദത്തിനു കാരണമായ റോഡമിന്‍ ‍; വ്യാപക പരിശോധന

പഞ്ഞി മിഠായിയില്‍ അര്‍ബുദത്തിനു കാരണമായ റോഡമിന്‍ ‍; വ്യാപക പരിശോധന

Breaking News Health Kerala

പഞ്ഞി മിഠായിയില്‍ അര്‍ബുദത്തിനു കാരണമായ റോഡമിന്‍ ‍; വ്യാപക പരിശോധന

തിരുവനന്തപുരം: കൊല്ലത്ത് പഞ്ഞി മിഠായിയില്‍ (ബോംബെ മിഠായി) ക്യാന്‍സറിനു കാരണമായ റോഡമിന്‍ കണ്ടെത്തിയതിനെ തുടര്‍ന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.

കരുനാഗപ്പള്ളിയില്‍ പുതിയകാവിനു വടക്കു ഭാഗത്ത് ആണ് ഇതര സംസ്ഥാനക്കാരുടെ ഇത്തരത്തില്‍ മിഠായി ഉണ്ടാക്കുന്ന കെട്ടിടം പ്രവര്‍ത്തിച്ചു വരുന്നത്. മിഠായി നിര്‍മ്മിക്കുന്ന പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തി.

വില്‍പ്പനയ്ക്കായി തയ്യാറാക്കി വെച്ചിരുന്ന 1000ത്തോളം കവര്‍ മിഠായികള്‍ പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുന്നതാണ്. പരിശോധന ശക്തമായി തുടരുമെന്ന് മന്ത്രി അറിയിച്ചു.

അടുത്തിടെ രൂപം നല്‍കിയ സ്റ്റേറ്റ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തുന്നത്.

നിരോധിത നിറങ്ങള്‍ ചേര്‍ത്ത് പഞ്ഞി മിഠായി ഉണ്ടാക്കുന്ന കരുനാഗപ്പള്ളിയിലെ കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.