ശരീരത്തിലെ നീര്‍ക്കെട്ടിനും സന്ധി വേദനയ്ക്കും പരിഹാരം
ഇന്ന് എല്ലാ തരത്തിലുമുള്ള ആളുകളില്‍ സര്‍വ്വസാധാരണമായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ശരീരവേദന, സന്ധിവേദന, നീര്‍ക്കെട്ട് എന്നിവ.
ഇവയെ നേരിടാനായി വേദനാ സംഹാരികളെ മാത്രം ആശ്രയിക്കാതെ വീട്ടില്‍ത്തന്നെ പരിഹാരമാര്‍ഗ്ഗം ഉണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
മുരിങ്ങയിലയും കല്ലുപ്പും ചേര്‍ത്ത് നന്നായി അരച്ചെടുത്ത് ഈ പേസ്റ്റ് വേദനയും നീരുമുള്ള ഭാഗത്ത് പുരട്ടി ഒരു കോട്ടന്‍ തുണികൊണ്ട് കെട്ടി വെയ്ക്കണം. ഒരു മണിക്കൂറിനുശേഷം അഴിച്ചുമാറ്റാം.
ഇങ്ങനെ ചെയ്യുന്നത് വേദനയും നീരും മാറാന്‍ സഹായിക്കുന്നു. നാല്‍പ്പാമരമിട്ട് തിളപ്പിച്ച വെള്ളവും നാല്‍പ്പാമര കഷായവും മികച്ചതാണ്.
20 ഗ്രാം നാല്‍പ്പാമര കട്ട ഒരു കിഴിയാക്കി മൂന്നു ലിറ്റര്‍ വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ഈ വെള്ളം പിറ്റേദിവസം കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.
ശരീര വേദനയ്ക്ക് ആശ്വാസം ലഭിക്കും. ഈ വെള്ളം ഉപയോഗിച്ച് ദിവസവും മുഖം കഴുകുന്നത് ചര്‍മ്മത്തിന്റെ മൃദുത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു എന്നു മാത്രമല്ല തിളക്കം കൂട്ടാനും സഹായിക്കുന്നു.

