ലോകമെമ്പാടുമുള്ള യുവാക്കള്‍ പാസ്റ്റര്‍മാരുമായും ആത്മീയ നേതാക്കളുമായും വ്യക്തിത്വം പങ്കുവെയ്ക്കാന്‍ മടിക്കുന്നതായി പഠനം

ലോകമെമ്പാടുമുള്ള യുവാക്കള്‍ പാസ്റ്റര്‍മാരുമായും ആത്മീയ നേതാക്കളുമായും വ്യക്തിത്വം പങ്കുവെയ്ക്കാന്‍ മടിക്കുന്നതായി പഠനം

Breaking News Global

ലോകമെമ്പാടുമുള്ള യുവാക്കള്‍ പാസ്റ്റര്‍മാരുമായും ആത്മീയ നേതാക്കളുമായും വ്യക്തിത്വം പങ്കുവെയ്ക്കാന്‍ മടിക്കുന്നതായി പഠനം

ലോകമെമ്പാടുമുള്ള യുവാക്കള്‍ പാസ്റ്റര്‍മാരുമായും മതനേതാക്കളുമായും തങ്ങള്‍ ആരാണെന്ന് ചര്‍ച്ച ചെയ്യാന്‍ മടിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ക്രിസ്ത്യന്‍ യുവജന ശുശ്രൂഷാ സംഘടനയായ യങ് ലൈഫ് വ്യാഴാഴ്ച് “ദി റിലേറ്റ് പ്രൊജക്ട് 2026: കണക്ടിംഗ് വിത്ത് ദി നെക്സ്റ്റ് ജനറേഷന്‍” എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം ലോകമെമ്പാടുമുള്ള യുവാക്കളുടെ വിശ്വാസം സ്വന്തമാണെന്ന ബോധം, അവര്‍ ആരെയാണ് വിശ്വസിക്കുന്നത് എന്നിവയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.

2025 നവംബര്‍ മുതല്‍ 2026 ജനുവരി വരെ അമേരിക്ക, യു.കെ., മെക്സിക്കോ, എത്യോപ്യ, നൈജീരിയ, ഹോങ്കോങ്, കെനിയ, സിംബാബ്വെ, അര്‍ജന്റീന, ഇന്ത്യ,ലൈബീരിയ എന്നിവിടങ്ങളില്‍ താമസിക്കുന്ന 13-നും 24-നും ഇടയില്‍ പ്രായമുള്ള 7,103 ആളുകളില്‍ നിന്ന് ശേഖരിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഏറ്റവും അനുയോജ്യമായ അല്ലെങ്കില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ എവിടെയാണെന്ന് പ്രതികരണത്തിനായി ചോദിച്ചു. രണ്ട് ഉത്തരങ്ങള്‍ വരെ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ അവര്‍ക്ക് നല്‍കി.

മുഴുവന്‍ സാമ്പിളിലും കുടുംബം, (69 ശതമാനം), സുഹൃത്തുക്കള്‍ (61 ശതമാനം) എന്നിവയായിരുന്നു ഏറ്റവും സാധാരണമായി തിരഞ്ഞെടുത്ത ഉത്തരങ്ങള്‍.

തുടര്‍ന്ന് സ്കൂള്‍ (13 ശതമാനം), ഓണ്‍ലൈന്‍ (13 ശതമാനം) എന്നിവയായിരുന്നു. വിശ്വാസ സമൂഹങ്ങള്‍ (7 ശതമാനം), ജോലി (6 ശതമാനം) അവരുടെ അയല്‍ പക്കം (2 ശതമാനം) എന്നിവയായിരുന്നു സാധാരണ പ്രതികരണങ്ങള്‍.

നിങ്ങള്‍ ആരാണ് എന്ന് സംസാരിക്കുമ്പോള്‍ ആരെയാണ് ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഭൂരിഭാഗവും കുടുംബത്തെയും (62 ശതമാനം), സുഹൃത്തുക്കളെയും (62 ശതമാനം), സഹോദരങ്ങള്‍ (33 ശതമാനം), പ്രണയ താല്‍പര്യം (21 ശതമാനം) മുത്തശ്ശിമാര്‍ (14 ശതമാനം), അദ്ധ്യാപകര്‍, പരിശീലകര്‍ (8 ശതമാനം), എഐ കൂട്ടാളികള്‍ (8 ശതമാനം) എന്നിങ്ങനെയാണ്.

എന്നാല്‍ ഏറ്റവും കുറവ് വിശ്വസിക്കുന്നവരില്‍ ശ്രദ്ധേയമായത് മതനേതാക്കളെയും പാസ്റ്റര്‍മാരെയും പറ്റി പ്രതികരിച്ചപ്പോഴാണ്. 6 ശതമാനം പേര്‍ മാത്രമാണ് വിശ്വസിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.