പീലാത്തോസിന്റെ പേരുള്ള മോതിരം കണ്ടെടുത്തത് യേശുവിന്റെ ക്രൂശീകരണ വിവരണത്തിന് പുതിയ വെളിച്ചം പകരുന്നു

പീലാത്തോസിന്റെ പേരുള്ള മോതിരം കണ്ടെടുത്തത് യേശുവിന്റെ ക്രൂശീകരണ വിവരണത്തിന് പുതിയ വെളിച്ചം പകരുന്നു

Asia Breaking News Top News

പീലാത്തോസിന്റെ പേരുള്ള മോതിരം കണ്ടെടുത്തത് യേശുവിന്റെ ക്രൂശീകരണ വിവരണത്തിന് പുതിയ വെളിച്ചം പകരുന്നു

പൊന്തിയോസ് പീലാത്തോസിന്റെ പേരുള്ള 2,000 വര്‍ഷം പഴക്കമുള്ള ഒരു മോതിരം കണ്ടെടുത്തത് ബൈബിള്‍ വിവരണത്തിനു പുതിയ വെളിച്ചം പകരുന്നു.

1960-കളിലെ ഖനനത്തിനിടെ യഹൂദ മരുഭൂമിയിലെ ഒരു കോട്ടയായ ഹെറോഡിയത്തില്‍നിന്നാണ് പുരാതന ചെമ്പ്-അലോയ് മോതിരം കണ്ടെത്തിയത്.

2018-ല്‍ ഗവേഷകര്‍ ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നതുവരെ ഈ നിധി പതിറ്റാണ്ടുകളായി സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു.

സുവിശേഷങ്ങള്‍ വിവരിക്കുന്നതുപോലെ യേശുവിന്റെ കുരിശു മരണത്തിന് അംഗീകാരം നല്‍കിയ യഹൂദ്യയിലെ റോമന്‍ ഗവര്‍ണറായിരുന്ന പീലാത്തോസുമായി ബന്ധപ്പെട്ട ഒരു ലിഖിതം മോതിരത്തിലുണ്ട്.

ഇപ്പോള്‍ പുരാതന യഹൂദ മതത്തിലെ യുസിഎല്‍എം പ്രൊഫസറായ കാതറിന്‍ സൊണെഷോ ലിഖിതത്തിന് ഒരു പുതിയ വ്യാഖ്യാനം നല്‍കിയിട്ടുണ്ട്.

പലസ്തീന്‍ എക്സ്പ്ലൊറേഷന്‍ ക്വാര്‍ട്ടര്‍ലിയില്‍ പ്രസിദ്ധീകരിച്ച തന്റെ പഠനത്തില്‍ കാതറിന്‍ അഭിപ്രായപ്പെടുന്നത് അതിലെ ഗ്രീക്ക് അക്ഷരങ്ങള്‍ “പീലാത്തോസിന്” എന്നര്‍ത്ഥമുള്ള ലാറ്റിന്‍ “പിലാറ്റോ”യുടെ ലിപിയെ പ്രതിനിധീകരിക്കുന്നുവെന്നാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.