കോവിഡിനെ കൂടാതെ മനുഷ്യരില്‍ അണുബാധകള്‍ പെരുകുന്നതായി പഠനം
കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ അവസാനിക്കുന്നതിനു പിന്നാലെ മനുഷ്യരില്‍ മറ്റ് അണുബാധകള്‍ വര്‍ദ്ധിച്ചു വരുന്നതായി പഠനം.
ഇവയില്‍ കൂടുതലും കുട്ടികളിലാണെന്നും രോഗബാധ ഇവരുടെ പ്രതിരോധ ശേഷിയെ കാര്യമായി ബാധിക്കുന്നുണ്ടെന്നും ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്ട്രെപ്എ, ആര്‍ . എസ്.വി., പകര്‍ച്ചപ്പനി, ആന്റി മൈക്രോബയില്‍ പ്രതിരോധം ഉയരുന്നത് തുടങ്ങിയ നാല് രോഗാവസ്ഥകളാണ് നിലവില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
തൊണ്ടയിലെ അണുബാധയ്ക്കും പനിയ്ക്കും കാരണമാകുന്ന ബാക്ടീരിയ ആണ് സ്ട്രെപ് എ. തൊണ്ടയിലും ചര്‍മ്മത്തിലുമാണ് ഈ ബാക്ടീരിയയെ കണ്ടുവരുന്നതെന്ന് യു.എസ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പറയുന്നു.
സ്ട്രെപ് ക്രോട്ട് എന്നും സ്കാര്‍ലെറ്റ് ഫീവര്‍ എന്നും അറിയപ്പെടുന്ന ഈ രോഗം അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ മാരകമായേകേകാം.
കഴിഞ്ഞ ഡിസംബറില്‍ സ്ട്രെപ് എ കേസുകളില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതിനെത്തുടര്‍ന്ന് സിഡിസി അന്വേഷണം തുടങ്ങിയിരുന്നു.
യു.കെ.യില്‍ നിലവില്‍ ഒന്നു മുതല്‍ നാല് വയസിനിടയ്ക്കുള്ള കുട്ടികളില്‍ ഒരു ലക്ഷത്തിന് 2.3 പേര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്. കോപം, ഉണര്‍ന്നിരിക്കാനുള്ള ബുദ്ധിമുട്ട്, ഉച്ചത്തിലുള്ള കരച്ചില്‍ , ഭക്ഷണത്തോട് വിരക്തി, മൂത്രത്തിന്റെ അളവില്‍ കുറവ്, കൈകാലുകളിലെ മരവിപ്പ്, ശ്വസ തടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍ .
ശ്വാസകോശത്തെ ബാധിക്കുന്ന ഒരുതരം വൈറസാണ് ആര്‍ .എസ്.വി. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളിലും ആസ്തമ, ഡയബെറ്റിക്, ക്യാന്‍സര്‍ ബാധിതരായ മുതിര്‍ന്നവരിലും ഇത് കണ്ടുവരുന്നു.
യു.എസില്‍ പ്രതിവര്‍ഷം പ്രായപൂര്‍ത്തിയായ 60,000 മുതല്‍ 1,20,000 പേര്‍ ചികിത്സയ്ക്കു വിധേയരാകുന്നു. ഈ സീസണില്‍ 2.4 കോടി പകര്‍ച്ചപ്പനി കേസുകളാണ് യു.എസില്‍ റിപ്പോര്‍ട്ടു ചെയ്തത്.
ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി നഷ്ടപ്പെടുന്ന അവസ്ഥയാണ് ആന്റി മൈക്രോബയല്‍ .

