ടൈഗ്രീസ് യൂഫ്രട്ടീസ് നദികളില്‍ 30 ശതമാനം വെള്ളം കുറഞ്ഞു

ടൈഗ്രീസ് യൂഫ്രട്ടീസ് നദികളില്‍ 30 ശതമാനം വെള്ളം കുറഞ്ഞു

Breaking News Middle East

ടൈഗ്രീസ് യൂഫ്രട്ടീസ് നദികളില്‍ 30 ശതമാനം വെള്ളം കുറഞ്ഞു

ബാഗ്ദാദ്: ബൈബിള്‍ ചരിത്രത്തിലെ പുരാതന നദികളായ ടൈഗ്രീസ് യൂഫ്രട്ടീസ് നദികള്‍ വറ്റി വരളുന്നതിന്റെ തോത് സമീപ കാലത്ത് കൂടിയതായി ഇറാഖി ജലവിഭവ വകുപ്പ്.

ഈ നദികളുടെ അത്യുന്നത പ്രദേശങ്ങളില്‍ 30 ശതമാനം വരെ ജലനിരപ്പ് താഴ്ന്നതായി കണക്കുകള്‍ പറയുന്നു. തുര്‍ക്കിയില്‍നിന്ന് ഉത്ഭവിക്കുന്ന ജല സ്രോതസ്സാണ് കുറഞ്ഞു വരുന്നതെന്നാണ് റിപ്പോര്‍ട്ട്.

1970-കളില്‍ നിര്‍മ്മിച്ച ഇറാക്കിലെ പ്രമുഖ ഡാമുകളില്‍ വെള്ളം തീരെ താഴ്ന്ന അവസ്ഥയിലാണ്. തുര്‍ക്കി ജലം തടഞ്ഞു വെയ്ക്കുന്നതായി ഇറാക്ക് വര്‍ഷങ്ങളായി ആരോപിക്കുന്നുണ്ട്.

ഇതുമൂലം രണ്ടു നദികളില്‍ നിന്നുള്ള ഒഴുക്ക് ഏകദേശം 40 ശതമാനം കുറഞ്ഞു. ഇറാക്കിലെ ശുദ്ധ ജലത്തിന്റെ ഗണ്യമായ അളവ് വെട്ടിക്കുറച്ചു. ഇതൊക്കെയാണെങ്കിലും കാലാവസ്ഥാ വ്യതിയാനം വെള്ളം കുറയുന്നതിനു കാരണമായി.

ട്രൈഗ്രീസിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ ഇലിസു അണക്കെട്ടിന് 10 ബില്യണ്‍ ക്യുബിക് മീറ്ററിലധികം വെള്ളം ഉള്‍ക്കൊള്ളാന്‍ കഴിയും. അതേസമയം നദിയുടെ വാര്‍ഷിക ഒഴുക്ക് ഏകദേശം 27 ബില്യണ്‍ ക്യുബിക് മീറ്ററാണ്.

വരള്‍ച്ചയുടെ സമയങ്ങളില്‍ വ്യത്യാസപ്പെടുന്നു. യൂഫ്രട്ടീസ് നദിയില്‍ തുര്‍ക്കിയിലെ അട്ടതുര്‍ക്ക് അണക്കെട്ടിന് 27 ബില്യണ്‍ ക്യുബിക് മീറ്റര്‍ ശേഷിയുണ്ട്. യൂഫ്രട്ടീസ് നദി തുര്‍ക്കി, സിറിയ, ഇറാക്ക് എന്നിവയിലൂടെയാണ് ഒഴുകുന്നത്.

ബൈബിളില്‍ യിരെമ്യാവ് 58:38ലും വെളിപ്പാട് 16:16-ലും യൂഫ്രട്ടീസ് നദി ഭാവിയില്‍ വറ്റി വരളുന്നതിനെക്കുറിച്ച് പ്രവചിച്ചിക്കുന്നു.