ഗര്‍ഭസ്ഥ ശിശുക്കളെ ഇന്ത്യന്‍ സംസ്ക്കാരം പഠിപ്പിക്കുന്ന ക്യാമ്പെയിനുമായി ആര്‍ ‍.എസ്.എസ്.

ഗര്‍ഭസ്ഥ ശിശുക്കളെ ഇന്ത്യന്‍ സംസ്ക്കാരം പഠിപ്പിക്കുന്ന ക്യാമ്പെയിനുമായി ആര്‍ ‍.എസ്.എസ്.

Breaking News India

ഗര്‍ഭസ്ഥ ശിശുക്കളെ ഇന്ത്യന്‍ സംസ്ക്കാരം പഠിപ്പിക്കുന്ന ക്യാമ്പെയിനുമായി ആര്‍ ‍.എസ്.എസ്.

ന്യൂഡെല്‍ഹി: ഗര്‍ഭസ്ഥ ശിശുക്കളെ ഇന്ത്യന്‍ സംസ്ക്കാരം പഠിപ്പിക്കുന്ന ക്യാമ്പെയ്നുമായി ആര്‍ ‍.എസ്.എസ്. ഇതിനായി ഗര്‍ഭ സംസ്ക്കാരം എന്ന പേരില്‍ പ്രചാരണ പരിപാടിക്ക് സംഘടന തുടക്കം കുറിച്ചു.

ഗീത, രാമായണ പാരായണം വഴി ഉത്തമ പൌരന്മാരാക്കാന്‍ പദ്ധതി തയ്യാറാക്കി ആര്‍എസ്എസിന്റെ വനിതാ വിഭാഗമായ സംവര്‍ദ്ധിനി ന്യാസ് ആണ് സംഘാടകര്‍ ‍.

ജനനത്തിനു മുമ്പു തന്നെ കുട്ടിയെ ഇന്ത്യന്‍ സംസ്ക്കാരത്തെക്കുറിച്ച് പഠിപ്പിക്കുന്നതാണ് പദ്ധതി.

ഇതു സംബന്ധിച്ച് ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ നടന്ന പരിപാടിയില്‍ നിരവധി ഗൈനക്കോളജിസ്റ്റുകളും ആയുര്‍വേദ ഡോക്ടര്‍മാരും പങ്കെടുത്തു.

ജെ.എന്‍യു വൈസ് ചാന്‍സലര്‍ ശാന്തി ശ്രീ പണ്ഡിറ്റ് മുഖ്യാതിഥി ആകുമെന്ന് പറഞ്ഞിരുന്നെങ്കിലും പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല.

ആര്‍ ‍.എസ്.എസിന്റെ വനിതാ വിഭാഗമായ രാഷ്ട്ര സേവിക സമിതിയുടെ ഉപസംഘടനയാണ് സംവര്‍ദ്ധിനി ന്യാസ്.

ഗര്‍ഭാവസ്ഥയില്‍ത്തന്നെ സംസ്ക്കാരം വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും രാജ്യത്തിനാണ് മുന്‍ഗണനയെന്ന് കുട്ടിയെ പഠിപ്പിക്കണമെന്നും സംവര്‍ദ്ധിനി ന്യാസിന്റെ ദേശീയ സംഘടനാ സെക്രട്ടറി മാധുരി മറാത്തേ പറഞ്ഞു.

ഗര്‍ഭപാത്രത്തിലുള്ള ഒരു കുഞ്ഞിന് 500 വാക്കുകള്‍ വരെ പഠിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.