ലോകത്ത് ആകെ മനുഷ്യര്‍ 810 കോടി; ഇറച്ചിക്കായി കൊല്ലുന്നത് 10,000 കോടി ജീവികളെ
വാഷിംഗ്ടണ്‍: ലോകത്തെ ആകെ മനുഷ്യരുടെ എണ്ണം 810 കോടി.
എന്നാല്‍ ഇറച്ചിക്കൊതി മൂലം മാംസത്തിനായി പ്രതിവര്‍ഷം കൊല്ലുന്നത് പതിനായിരം കോടിയിലേറെ ജീവികളെ. കത്തിക്ക് ഇരയാകുന്നതില്‍ ഭൂരിപക്ഷവും കോഴിയാണ്.
ദിവസം 25 കോടിയിലേറെ കോഴികളെ മനുഷ്യന്‍ അകത്താക്കുന്നു. അമേരിക്കയിലെ സ്ഥാപനം നടത്തിയ പഠനത്തിന്റേതാണ് കണക്കുകള്‍.
ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുവാന്‍ സസ്യാഹാരം പ്രോത്സാഹിപ്പിക്കണമെന്ന് പഠനം നിര്‍ദ്ദേശിക്കുന്നു.
ലോകത്ത് ഫാമുകളില്‍ വളരുന്ന ജീവികള്‍ ഏകദേശം 2300 കോടിയാണ്. ഇതില്‍ കോഴികള്‍ മാത്രം 1900 കോടിയോളം വരും. ഏറ്റവും കൂടുതല്‍ കശാപ്പ് നടക്കുന്നത് ചൈനയില്‍ ആണ്.
(91. 37 മില്യണ്‍ ടണ്‍), രണ്ടാമത് അമേരിക്ക (4257 മില്യണ്‍ ടണ്‍). ഇന്ത്യയില്‍ വര്‍ഷം 6.30 മില്യണ്‍ ടണ്‍ (630 കോടി കിലോ മാസ്യം ഭക്ഷിക്കുന്നു.
ഓരോ ജീവികളെയും തരം തിരിച്ചിരിക്കുന്നത് ഇപ്രകാരമാണ്. കോഴി 7500 കോടി, ചെമ്മീന്‍ 300 കോടി, താറാവ് 300 കോടി, വാത്ത 210 കോടി, പന്നി 150 കോടി, ആട് 50 കോടി, പശു 30 കോടി, നായ 2യ5 കോടി, പൂച്ച 1 കോടി.

