ഒരു ആഭ്യന്തര യുദ്ധത്തില്‍ കലാശിക്കുമെന്നു പുടിന്റെ മുന്നറിയിപ്പ്
മോസ്ക്കോ: യുക്രൈന് സംഘര്‍ഷം വര്‍ദ്ധിപ്പിക്കാനുള്ള പാശ്ചാത്യ ശക്തികളുടെ ശ്രമങ്ങള്‍ ഒരു ആഭ്യന്തര യുദ്ധത്തില്‍ കലാശിച്ചേക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്റെ മുന്നറിയിപ്പ്.
യുക്രൈനിലേക്കു സൈന്യത്തെ അയയ്ക്കാന്‍ ധൈര്യപ്പെടുന്ന ഒരു രാജ്യവും കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നു കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
യുക്രൈനില്‍ പാശ്ചാത്യ സൈനികരെ വിന്യസിക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ അടുത്തയിടെ പറഞ്ഞ സാഹചര്യത്തിലാണ് പുടിന്റെ മുന്നറിയിപ്പ്. പാശ്ചാത്യ രാജ്യങ്ങളില്‍ ആക്രമണം നടത്താന്‍ കഴിയുന്ന ആയുധങ്ങള്‍ റഷ്യയ്ക്കുണ്ട്.
പാശ്ചാത്യരുടെ നീക്കങ്ങള്‍ അന്താരാഷ്ട്ര യുദ്ധത്തിലേക്കു നയിക്കുന്നവയാണ്. സംസ്ക്കാരങ്ങളുടെ നാശമായിരിക്കും ഇതിന്റെയെല്ലാം ഫലം.
റഷ്യയില്‍ അധിനിവേശത്തിനു മുതിരുന്ന രാജ്യം രണ്ടാം ലോകമഹായുദ്ധത്തേക്കാള്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും പുടിന് മുന്നറിയിപ്പു നല്കുന്നു.

