ചൂടുകാലം കരുതലോടെ വേണം ജീവിക്കാന്‍ : മന്ത്രി വീണാ ജോര്‍ജ്ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ വളരെയേറം ശ്രദ്ധയും കരുതലും ഉണ്ടാകണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്.
സൂര്യ താപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ യഥാ സമയം കണ്ടെത്തി മികച്ച ചികിത്സ ഉറപ്പു വരുത്തുന്നതിനായി എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചൂടു കൂടുതലുള്ള ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍പോലും അവഗണിക്കരുത്. അന്തരീക്ഷ താപം ക്രമാതീതമായി ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലായി ശരീരത്തിന്റെ പല നിര്‍ണ്ണായ പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം അവസ്ഥയിലേക്ക് പോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ :
ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണം. വിയര്‍ക്കുന്നതിനനുസരിച്ച് വെള്ളം കുടിക്കണം. ശുദ്ധ ജലമാണ് കുടിക്കണ്ടത്.
തിളപ്പിച്ചാറിയ വെള്ളം നന്ന്. കടകളില്‍നിന്നും പാതയോരങ്ങളില്‍നിന്നും ജ്യൂസ് കുടിക്കുന്നവര്‍ ഐസ് ശുദ്ധ ജലത്തില്‍ നിന്നുണ്ടാക്കിയതാണെന്നു ഉറപ്പു വരുത്തണം. അല്ലെങ്കില്‍ മറ്റു പല രോഗങ്ങളുമുണ്ടാകും.
നേരിട്ടുള്ള വെയിലേല്‍ക്കാതിരിക്കുക. കട്ടികുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാ വെള്ളം, കരിക്കിന്‍ വെള്ളം തുടങ്ങിയവ ധാരാളമായി കുടിക്കുക.