മനുഷ്യന്റെ പ്രത്യുല്‍പ്പാദന ചക്രത്തിനു ഗുരുതര ഭീഷണി ഉയര്‍ത്തി പ്ളാസ്റ്റിക് ഉപയോഗം

മനുഷ്യന്റെ പ്രത്യുല്‍പ്പാദന ചക്രത്തിനു ഗുരുതര ഭീഷണി ഉയര്‍ത്തി പ്ളാസ്റ്റിക് ഉപയോഗം

Breaking News Europe USA

മനുഷ്യന്റെ പ്രത്യുല്‍പ്പാദന ചക്രത്തിനു ഗുരുതര ഭീഷണി ഉയര്‍ത്തി പ്ളാസ്റ്റിക് ഉപയോഗം

ന്യുയോര്‍ക്ക്: മനുഷ്യന്റെ പ്രത്യുല്‍പ്പാദന ചക്രത്തെ ഗുരുതരമായി ബാധിക്കുന്ന പ്ളാസ്റ്റിക് ഉപയോഗത്തിനെതിരെ ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്.

രാസ നിയന്ത്രണത്തെച്ചൊല്ലി വികസിത രാഷ്ട്രങ്ങള്‍ക്കിടയിലെ ഭിന്നത മൂലം ജനീവയില്‍ ഒത്തുകൂടിയ 184 രാജ്യങ്ങള്‍ക്കിടയില്‍ പ്ളാസ്റ്റിക് മലിനീകരണം തടയാനുള്ള നിര്‍ണ്ണായക ഉടമ്പടി നടക്കാതെ പോയതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ മുന്നറിയിപ്പ്.

ലോകമെമ്പാടും കഴിഞ്ഞ 50 വര്‍ഷമായി പ്രതിവര്‍ഷം ബീജങ്ങളുടെ എണ്ണം ഏകദേശം 100 ശതമാനം എന്ന നിരക്കില്‍ കുറയുന്നു. മനുഷ്യന്റെ പ്രത്യുല്‍പ്പാദന ക്ഷമതയും സമാനമായ നിരക്കില്‍ കുറയുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

പൊണ്ണത്തടിയുടെ തോത് വര്‍ദ്ധിക്കുന്നത് അലസമായ ജീവിത ശൈലി, പ്രായമാകുന്ന ജനസംഖ്യ എന്നിവയെല്ലാം സാദ്ധ്യമായ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്നാല്‍ ന്യുയോര്‍ക്ക് നഗരത്തിലെ മൌണ്ട് സീനായിലെ ഇക്കാന്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ പരിസ്ഥിതി വൈദ്യശാസ്ത്ര പൊതുജനാരോഗ്യ പ്രൊഫസറായ ഡോ. ഷന്നസ്വാന്‍ അഭിപ്രായപ്പെടുന്നത് പാരിസ്ഥിതിക ഘടകങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുവെന്നാണ്.

2017-ല്‍ വടക്കേ അമേരിക്ക, യൂറോപ്പ്, ആസ്ട്രേലിയ എന്നിവിടങ്ങളിലെ പുരുഷന്മാരില്‍ 1973-നും 2011-നും ഇടയില്‍ ബീജങ്ങളുടെ എണ്ണത്തില്‍ ഏകദേശം 60 ശതമാനം കുറവുണ്ടായതായി കാണിക്കുന്ന ഒരു വിശകലനം സ്വാനനും സഹപ്രവര്‍ത്തകരും പ്രസിദ്ധീകരിച്ചു.

2023-ല്‍ അവര്‍ ഇതേ ഗവേഷണം ആവര്‍ത്തിക്കുകയും ചെയ്തു. ആഫ്രിക്ക, ഏഷ്യ, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളില്‍നിന്നുള്ള മുമ്പ് ലഭ്യമല്ലാത്ത ഡേറ്റ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ കൂടുതല്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ നടത്തി.

ഏകദേശം 1950 മുതല്‍ ബീജ നിരക്കിലുണ്ടായ കുറവ് പ്ളാസ്റ്റിക്കുകളുടെ ഉഫയോഗത്തിലെ സ്ഫോടനാത്മക വര്‍ദ്ധനവിന്റെ ഭാഗമാണ്.

പ്ളാസ്റ്റിക്കുകളിലെ സാധാരണ അഡിറ്റീവുകളും ബീജങ്ങളുടെ എണ്ണം കുറയുന്നതും തമ്മില്‍ സ്ഥിരതയാര്‍ന്ന ബന്ധമുണ്ടെന്ന് സ്വാന്‍ ചൂണ്ടിക്കാട്ടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.