പ്ളാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം മാസം തികയാതെയുള്ള ജനനത്തിന്റെ നിരക്ക് ഉയര്‍ത്തുന്നതായി പഠനം
ന്യുയോര്‍ക്ക്: പ്ളാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം മൂലം മനുഷ്യ രാശിക്ക് വന്‍ ഭീഷണി ഉയര്‍ത്തുന്നതായി നിരവധി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അടുത്ത കാലത്ത് പുറത്തുവന്ന ഒരു പഠന റിപ്പോര്‍ട്ട് നമ്മെ ഞെട്ടിപ്പിക്കുന്നു.
ദിവസവും നമ്മള്‍ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം മാസം തികയാതെയുള്ള ജനനത്തിന്റെ നിരക്ക് ഉയര്‍ത്തുന്നതായാണ് പഠന റിപ്പോര്‍ട്ട്. ന്യുയോര്‍ക്ക് സര്‍വ്വകലാശാലയിലെ ഗ്രോസ്മാന്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
പ്ളാസ്റ്റിക്കില്‍ സാധാരണയായി കണ്ടുവരുന്ന താലേറ്റ്സ് എന്നയിനം രാസവസ്തുക്കളാണ് വില്ലന്‍. പ്ളാസ്റ്റിക്കിനെ മൃദുവും ഫ്ളെക്സിബിളും ഏറെക്കാലം നിലനില്‍ക്കുന്നതും ആക്കാന്‍ വിവിധ ഉല്‍പ്പന്നങ്ങളില്‍ താലേറ്റുകള്‍ ചേര്‍ക്കുന്നുണ്ട്.
അയ്യായിരം അമ്മമാരില്‍ നടത്തിയ പഠനത്തില്‍ ഗര്‍ഭകാലത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളില്‍ മൂത്ര സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ 20 വ്യത്യസ്ത താലേറ്റ് മെറ്റബോളൈറ്റുകളുടെ നില അളന്നു.
വളരെ സാധാരമായി ഉപയോഗിക്കുന്ന താലേറ്റ് ആയ ഡിഇഎച്ച്പി മാസം തികയാതെയുള്ള പ്രസവവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു വ്യക്തമായി.
മൂത്രത്തില്‍ ഡിഇഎച്ച്പി ഉള്ളവരേക്കാള്‍ മാസം തികയാതെയുള്ള പ്രസവത്തിന് സാദ്ധ്യത 50 ശതമാനം കൂടുതല്‍ ആണെന്നു കണ്ടു.
ഈ അടുത്ത കാലത്ത് ഡിഇഎച്ച്പി പകരം ഉപയോഗിച്ചു തുടങ്ങിയ ചില രാസവസ്തുക്കള്‍ ഡിഇഎച്ച്പി യേക്കാള്‍ കൂടുതല്‍ വിനാശകരമാണെന്നു കണ്ടെത്തി. മാസം തികയാതെയുള്ള പ്രസവത്തിനു ഇത് കാരണമാണെന്നു കണ്ടെത്തി.

