ഞങ്ങള്‍ കര്‍ത്താവിനെ ആരാധിച്ചു വന്നത് ഭൂമിക്കടിയിലെ രഹസ്യ അറയില്‍

Breaking News Global Top News

ഞങ്ങള്‍ കര്‍ത്താവിനെ ആരാധിച്ചു വന്നത് ഭൂമിക്കടിയിലെ രഹസ്യ അറയില്‍ ‍: രക്ഷപെട്ട ഉത്തര കൊറിയന്‍ വിശ്വാസി
പ്യോങ്യാങ്: ഉത്തരകൊറിയ എന്ന ഇരുണ്ട രാജ്യം സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനവും കര്‍ത്താവിനെ ആരാധിക്കുവാനുള്ള സ്വാതന്ത്യ്രം നിഷേധിക്കപ്പെട്ട നാസ്തികത്വത്തില്‍ വിശ്വസിക്കുന്നതുമായ രാഷ്ട്രമാണ്.

 

ഇവിടെ പതിനായിരക്കണക്കിനു വിശ്വാസികളാണ് കര്‍ത്താവിനെ ആരാധിച്ചു എന്നതിന്റെ പേരില്‍ വിവിധ ജയിലുകളിലും ലേബര്‍ ക്യാമ്പുകളിലും തടവില്‍ കഴിയുന്നത്. ഇവിടെ കര്‍ത്താവിനെ എങ്ങനെയും ആരാധിക്കണമെന്നുള്ള വാഞ്ചയില്‍ ഒരു സംഘം വിശ്വാസികള്‍ ധീരമായി എടുത്ത ത്യാഗത്തിന്റെ സാക്ഷ്യമൊഴിയാണ് ചോയി കവാങ്ഹിയുക് എന്ന വിശ്വാസിയുടെ നാവില്‍നിന്നും ക്രൈസ്തവ ലോകത്തോട് പങ്കുവെയ്ക്കുന്നത്.

 
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഉത്തര കൊറിയയില്‍ ഭക്ഷണം ലഭിക്കാനുള്ള ബുദ്ധിമുട്ടനുഭവിച്ചപ്പോള്‍ ചോയി ഉത്തര കൊറിയന്‍ അതിര്‍ത്തി കടന്നു ചൈനയിലേക്കു പോയി. അവിടെ ഒരു ക്രൈസ്തവനെ കണ്ടു. യേശുക്രിസ്തുവിനെക്കുറിച്ചു മനസ്സിലാക്കി. കൂടുതല്‍ പഠിക്കാനായി ബൈബിള്‍ പഠനം തുടര്‍ന്നു. അങ്ങനെ രക്ഷിക്കപ്പെട്ട് കര്‍ത്താവിനെ ആരാധിക്കുവാന്‍ തുടങ്ങി. പിന്നീട് സ്വന്ത രാജ്യത്തിലേക്ക് മടങ്ങിവന്നു.

 

ഉത്തരകൊറയയിലെത്തിയ ചോയി സുഹൃത്തുക്കളുമായി തന്റെ ക്രൈസ്തവ വിശ്വാസം പങ്കുവെച്ചു. അവരും ക്രിസ്തുവിങ്കലേക്കു വന്നു. അവര്‍ക്കുവേണ്ടി മത്തായിയുടെ സുവിശേഷം പഠിപ്പിച്ചു. കര്‍ത്താവിനെ ആരാധിക്കുന്നു എന്ന് ഉത്തര കൊറിയന്‍ ഭരണകൂടം അറിഞ്ഞാല്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നു മനസ്സിലാക്കിയ ചോയിയും സഹപ്രവര്‍ത്തകരും നോര്‍ത്ത് കൊറിയയിലെ തന്നെ ആരും ശ്രദ്ധിക്കാത്ത ഒരു സ്ഥലത്ത് വലിയ കുറി കുഴിച്ച് രഹസ്യ അറയുണ്ടാക്കി, മുകള്‍വശം കെട്ടിപ്പൊക്കി അതിനടിയില്‍ താമസിക്കാനും ആരാധനയ്ക്കുമായി ഒരു രഹസ്യ ഇടം ഉണ്ടാക്കി സഭായോഗം നടത്തുകയും ചെയ്തു.

 

ഉച്ചത്തിലുള്ള പാട്ടും സ്തുതിയും ഒഴിവാക്കി പതിവു ശൈലിയുള്ള ആരാധന നടത്തിവന്നു. ആഹാരം പോലും ലഘുവായാണ് കഴിച്ചിരുന്നത്. പിന്നീട് ഈ രഹസ്യ കേന്ദ്രത്തെക്കുറിച്ച് അധികാരികള്‍ അറിഞ്ഞു. പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്ന ചോയിക്കും സഹപ്രവര്‍ത്തകര്‍ക്കും വിശ്വാസത്തില്‍നിന്നുള്ള മടങ്ങിവരവിനു അവസരം ഒരുക്കി. എന്നാല്‍ അവര്‍ അതു നിഷേധിച്ചു രാജ്യം വിട്ടു പുറത്തുപോയി. ചോയി ഇപ്പോള്‍ ലാറ്റിന്‍ അമേരിക്കയിലാണ് താമസം.

Leave a Reply

Your email address will not be published.