വാഹനം അപകടത്തില്‍പെട്ടാല്‍ ആദ്യം ചെയ്യേണ്ട കാര്യം

വാഹനം അപകടത്തില്‍പെട്ടാല്‍ ആദ്യം ചെയ്യേണ്ട കാര്യം

Breaking News Kerala

വാഹനം അപകടത്തില്‍പെട്ടാല്‍ ആദ്യം ചെയ്യേണ്ട കാര്യം; നിര്‍ദ്ദേശവുമായി എം.വി. ഡിപ്പാര്‍ട്ട്മെന്റ്

തിരുവനന്തപുരം: വാഹനം അപകടത്തില്‍ പെട്ടാല്‍ ആ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ കേരളീയര്‍ പലപ്പോഴും അനുകരണീയരല്ലെന്ന നിര്‍ദ്ദേശങ്ങളുമായി കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഫേസ് ബുക്ക് കുറിപ്പ്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വാഹനാപകടത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്ത സാഹചര്യത്തെ അടിസ്ഥാനപ്പെടുത്തി ഇട്ട കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അപകടത്തിനുശേഷം ആദ്യം ചോദിക്കേണ്ട വാചകം ആര്‍ യു ഒകെ എന്നാണെന്നും അപകടത്തിനുശേഷം ശാന്തതയോടെ പെരുമാറണമെന്നും കുറിപ്പില്‍ പറയുന്നു. അപകടത്തിനുശേഷം കൈയ്യൂക്കും ആള്‍ബലവും കാണിക്കരുത്.

റോഡ് ചട്ടങ്ങള്‍ 2017-ല്‍ സമഗ്രമായി പരിഷ്ക്കരിക്കപ്പെട്ടപ്പോള്‍ ക്ളോസ് 29 കൂട്ടിച്ചേര്‍ക്കുക വഴി ഇത്തരത്തിലുള്ള പെരുമാറ്റം നിയമപരമായിത്തന്നെ നിരോധിച്ചിട്ടുണ്ട്. അപകടത്തിനുശേഷം ശാന്തതയോടെ പെരുമാറുകയും, മറ്റു വാഹനത്തിലെ ഡ്രൈവറോടോ യാത്രക്കാരോടോ മോശമായി പെരുമാറുകയുമരുത്.

അപകടത്തില്‍ പെട്ട വാഹനങ്ങളുടെ ഫോട്ടോ എടുക്കുകയും വാഹനം മാര്‍ഗ്ഗ തടസ്സം ഉണ്ടാകാത്ത രീതിയില്‍ മാറ്റിയിടുകയും ചെയ്തതിനുശേഷം അഡ്രസ്, ഫോണ്‍ നമ്പര്‍ ‍, ലൈസന്‍സിന്റെയും ഇന്‍ഷുറന്‍സിന്റെയും വിവരങ്ങള്‍ എന്നിവ പരസ്പരം കൈമാറുകയും ചെയ്യണം.

ഹോസ്പിറ്റലില്‍ കൊണ്ടുപോകുന്ന സാഹചര്യങ്ങള്‍ ഒഴിച്ച് സൌഹൃദ രീതിയിലുള്ള ഒത്തു തീര്‍പ്പിന് കഴിയുന്നില്ലെങ്കില്‍ പോലീസ് എത്തി നടപടി സ്വീകരിക്കുന്നതുവരെ സ്ഥലത്ത് തുടരുകയും ചെയ്യേണ്ടതാണ്.