മിഷനറി ദമ്പതിമാര്‍ കോവിഡ് ബാധിച്ച് മരിച്ചത് 15 മിനിറ്റുകളുടെ വ്യത്യാസത്തില്‍

മിഷനറി ദമ്പതിമാര്‍ കോവിഡ് ബാധിച്ച് മരിച്ചത് 15 മിനിറ്റുകളുടെ വ്യത്യാസത്തില്‍

Breaking News USA

മിഷനറി ദമ്പതിമാര്‍ കോവിഡ് ബാധിച്ച് മരിച്ചത് 15 മിനിറ്റുകളുടെ വ്യത്യാസത്തില്‍
പി പി ചെറിയാന്‍
ഫോര്‍ട്ട് ലോര്‍ഡെയ്ല്‍ (ഫ്‌ളോറിഡ) : ദശാബ്ദങ്ങളോളം മിഷനറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന മിഷനറി ദമ്പതിമാര്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് 15 മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരണമടഞ്ഞു .
ബില്‍എസ്‌തേര്‍ എന്നിവരുടെ 67 വര്‍ഷങ്ങളുടെ ദാമ്പത്യജീവിതമാണ് മാര്‍ച്ച് ആദ്യ വാരം കോവിഡ് തട്ടിയെടുത്തത് .

കരീബിയന്‍ ഐലന്‍ഡ് , മിഡില്‍ ഈസ്‌ററ് എന്നിവടങ്ങളില്‍ മിഷനറി പ്രവര്‍ത്തനം നടത്തിയിരുന്ന ദമ്പതിമാര്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ഫ്‌ലോറിഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച വരികയായിരുന്നു . അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ച് ശുശ്രൂഷകരായിരുന്നു .

ഇരുവരും പത്തു വര്‍ഷം ജമൈക്കയിലും എഴ് വര്‍ഷം ലെബനോനിലും ക്രിസ്തീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു . 1970 ലാണ് ഫോറിഡയില്‍ തിരിച്ച് എത്തി ഇരുവരും പ്രവര്‍ത്തനങ്ങളില്‍ സജീവമായത് . മരിക്കുമ്പോള്‍ ബില്ലിന് 88 വയസ്സും ഭാര്യ എസ്തറിന് 92 വയസ്സുമായിരുന്നു .

ഇരുവരും ഒരുമിച്ച് മരിച്ചതിന്റെ ദുഃഖം ഞങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു , മരണവിവരം വെളിപ്പെടുത്തി കൊണ്ട് മകള്‍ പറഞ്ഞു . മാതാപിതാക്കളുടെ ജീവിതം മറ്റുള്ള അനേകര്‍ക്ക് മാതൃകയായിരുന്നു . അറുപത്തിയേഴ് വര്‍ഷം വിജയകരമായ ദാമ്പത്യ ജീവിതം നയിച്ച മാതാപിതാക്കള്‍ക്ക് മരണത്തിലും ഒരുമിക്കാന്‍ കഴിഞ്ഞുവെന്നത് ദൈവനിശ്ചയമായിരിക്കുമെന്നും മകള്‍ പറഞ്ഞു