തട്ടിക്കൊണ്ടുപോയ പാസ്റ്ററെ ഭീകരര്‍ വിട്ടയച്ചു

തട്ടിക്കൊണ്ടുപോയ പാസ്റ്ററെ ഭീകരര്‍ വിട്ടയച്ചു

Africa Breaking News Top News

തട്ടിക്കൊണ്ടുപോയ പാസ്റ്ററെ ഭീകരര്‍ വിട്ടയച്ചു
ബോര്‍ണോ: നൈജീരിയായില്‍ ബോകോഹറാം സംഘടനയില്‍പ്പെട്ട ഭീകരര്‍ തട്ടിക്കൊണ്ടുപോയ പാസ്റ്റര്‍ ബുലുസ് യികുരുവിനെ തടങ്കലില്‍നിന്നു വിട്ടയച്ചതായി മാര്‍ച്ച് 2-ന് സ്ഥിരീകരിച്ചു.

ഡിസംബര്‍ 24-ന് ബോര്‍ണോ സംസ്ഥാനത്തെ ചിബോക്ക് നഗരത്തിനു സമീപമുള്ള പെമി ഗ്രാമത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 11 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിരുന്നു. ട്രക്കുകളിലും മോട്ടോര്‍ ബൈക്കുകളിലുമായെത്തിയ അക്രമികള്‍ വെടി ഉതിര്‍ക്കുകയായിരുന്നു.

വീടുകള്‍ക്കും തീവെച്ചിരുന്നു. ഈ സമയത്ത് പാസ്റ്റര്‍ ബുലുസിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അതിനുശേഷം അജ്ഞാത കേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 24-ന് പാസ്റ്ററെ വിട്ടയച്ചു എന്നു ചിത്രീകരിച്ച വീഡിയോ ഭീകരര്‍ പുറത്തു വിട്ടിരുന്നു. ഒരു ഭീകരന്‍ വാളും പിടിച്ചുകൊണ്ട് പാസ്റ്റര്‍ ബുലുസിനെ മുന്നില്‍ നിര്‍ത്തിയുള്ള വീഡിയോയില്‍ നൈജീരിയന്‍ പ്രസിഡന്റിനോടും ഗവര്‍ണറോടും തന്നെ മോചിപ്പിക്കണമെന്ന് യാചിക്കുന്ന വീഡിയോയാണ് പുറത്തുവിട്ടത്.

മാര്‍ച്ച് 3 വരെ ഗവണ്മെന്റ് ഇടപെട്ടില്ലെങ്കില്‍ വധിക്കുമെന്നും വീഡിയോയില്‍ പറയുന്നുണ്ടായിരുന്നു. ഈ വീഡിയോ വന്നതിനുശേഷം ലോകത്തെ ക്രൈസ്തവ ജനത ഒന്നടങ്കം പാസ്റ്ററുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കുന്നുണ്ടായിരിന്നു.

പാസ്റ്റര്‍ ബുലുസ് ചര്‍ച്ച് ഓഫ് ബ്രദറണ്‍ സഭയുടെ ശുശ്രൂഷകനാണ്. മോചിതനായ ഇദ്ദേഹം സര്‍ക്കാരിന്റെ പ്രത്യേക ഇടപെടലില്‍ സുരക്ഷിതനായി വീട്ടിലെത്തി. ദൈവമാണ് എന്നെ മോചിപ്പിച്ചതെന്നും പ്രാര്‍ത്ഥിച്ച ദൈവമക്കളോട് നന്ദിയുണ്ടെന്നും ബുലുസ് പറഞ്ഞു.