പകുതിയിലധികം ഇറാനികളും നെതന്യാഹുവിനെ പോസിറ്റീവായി കാണുന്നു – സര്‍വ്വേ
ഇറാനില്‍ താമസിക്കുന്ന 15 വയസോ അതില്‍ കൂടുതലോ പ്രായമുള്ള 31,450 ഇറാനികളില്‍ നെതെര്‍ലാന്‍ഡ്സ് ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാത്ത ഗവേഷണ ഫൌണ്ടേഷനായ ദി ഗ്രൂപ്പ് ഫോര്‍ അനാലിസിംഗ് ആന്‍ഡ് മെഷറിംഗ് ആറ്റിറ്റ്യൂഡ്സ് ഇന്‍ ഇറാന്‍ (ജിഎഎംഎഎഎന്‍) നടത്തിയ സര്‍വ്വേ പ്രകാരം ഇസ്ളാമിക് റിപ്പബ്ളിക്കിനെതിരായ യു.എസിന്റെയും യിസ്രായേലിന്റെയും സൈനിക നടപടിയെ ഏകദേശം 40 ശതമാനം ഇറാനികള്‍ മാനുഷിക ഇടപെടല്‍ ആയി കണക്കാക്കുന്നു.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഒരു പ്രധാന ഭാഗം യിസ്രായേലിന്റെയും അമേരിക്കയുടെയും സൈനിക നടപടിയെ പോസിറ്റീവായി വീക്ഷിച്ചെങ്കിലും 48 ശതമാനം പേര്‍ അത് ഒരു തരത്തിലുള്ള മാനുഷിക ഇടപെടലായിരുന്നു എന്ന വ്യാഖ്യാനത്തോടു വിയോജിച്ചു.
42 ശതമാനം പേര്‍ ആക്രമണങ്ങളെ ഇറാനെതിരെയുള്ള സൈനിക ആക്രമണമായി കണ്ടു. എല്ലാവരും ജനുവരിയിലെ സമരങ്ങളെ പിന്തുണച്ചില്ലെങ്കിലും യുദ്ധ സമയത്ത് ഇസ്ളാമിക് റിപ്പബ്ളിക് ദുര്‍ബ്ബലമായതില്‍ 60 ശതമാനം പേര്‍ സംതൃപ്തരാണെന്ന് സമ്മതിച്ചു.
മുന്‍ പരമോന്നത നേതാവ് അലി ഖമേനിയുടെ കൊലപാതകത്തില്‍ തങ്ങള്‍ ദുഃഖിതരല്ലെന്ന് 52 ശതമാനം പേര്‍ സമ്മതിച്ചു.
അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് തങ്ങള്‍ക്ക് യാതൊരു അഭിപ്രായവും ഇല്ലെന്ന് ഏകദേശം 24 ശതമാനം പേര്‍ പറഞ്ഞു.

