മുന്‍ സോവിയറ്റ് യൂണിയന്‍ ഏരിയാകളില്‍ ഇപ്പോള്‍ സുവിശേഷ വിപ്ളവം ഉദയം ചെയ്യുന്നു
റഷ്യയുടെ നേതൃത്വത്തിലുള്ള മുന്‍ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ളിക്കന്‍ കേന്ദ്രങ്ങളില്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാതിരുന്ന സുവിശേഷ ഉണര്‍വ്വ് ഇപ്പോള്‍ മാറ്റം സൃഷ്ടിക്കുകയാണ്.
പ്രാദേശിക സുവിശേഷ സഭകളെ പിന്തുണയ്ക്കുന്ന ഒരു മിഷനായ ഇല്ലിനോയ്ഡ് ആസ്ഥാനമായുള്ള സ്ളാവിക് ഗോസ്പല്‍ അസോസിയേഷന്റെ (എസ്ജിഎ) സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ജനത്തെ പ്രത്യേകിച്ച് യുവജനങ്ങളെ വലിയ രൂപാന്തിരമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബെലാറസിലെ നൂറോളം ചെറുപ്പക്കാര്‍ തങ്ങളുടെ ക്രിസ്തീയ വിശ്വാസം പരസ്യമായി സാക്ഷീകരിക്കുന്നു.
മുന്‍ സോവിയറ്റ് യൂണിയനിലുടനീളമുള്ള യുവതലമുറയില്‍ ഒരു പ്രതീക്ഷ ഉയര്‍ന്നു വരുന്നുണ്ട്. എസ്ജിഎ ശുശ്രൂഷാ പ്രവര്‍ത്തനങ്ങളുടെ സീനിയര്‍ വൈസ് പ്രസിഡന്റ് എറിക് മേക്ക് പറഞ്ഞു.
2022-മുതല്‍ ഏകദേശം 1200 പുതിയ പാസ്റ്റര്‍മാര്‍, കൂടുതലും യുവാക്കള്‍ മേഖലയിലുടനീളമുള്ള എസ്ജിഎ യുടെ ബൈബിള്‍ കോളേജുകളില്‍നിന്നും സെമിനാരികളില്‍നിന്നും ബിരുദം നേടി.
നൂറുകണക്കിനു വേനല്‍ക്കാല സൈനിക ക്യാമ്പുകളില്‍ ഏകദേശം 2,80,000 കുട്ടികളും കൌമാരക്കാരും പങ്കെടുക്കുകയുണ്ടായി.
അവരില്‍ പലരും യേശുക്രിസ്തുവിനെ സ്വീകരിച്ചുവെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.

