സുവിശേഷ പ്രചരണത്തിന് പാസ്റ്റര്‍ക്കും വിശ്വാസിക്കും തടവുശിക്ഷ

സുവിശേഷ പ്രചരണത്തിന് പാസ്റ്റര്‍ക്കും വിശ്വാസിക്കും തടവുശിക്ഷ

Breaking News Europe Global

അള്‍ജീറിയായില്‍ സുവിശേഷ പ്രചരണത്തിന് പാസ്റ്റര്‍ക്കും വിശ്വാസിക്കും തടവുശിക്ഷ
ടിസി-ഓസോ: വടക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ അള്‍ജീറിയായില്‍ സുവിശേഷം പ്രചരിപ്പിക്കുവാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി ബുക്ക്ഷോപ്പ് ഉടമയായ പാസ്റ്ററെയും സഹപ്രവര്‍ത്തകനെയും കോടതി രണ്ടു വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചു.

വടക്കു പടിഞ്ഞാറന്‍ നഗരമായ ഒറാനിലെ ഒറാഓയ്റി ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ റാച്ചിഡ് സെയ്ഗിര്‍ ‍, സൌഹ് ഹമിമി എന്നിവര്‍ക്കാണ് രണ്ടു വര്‍ഷത്തെ ജയില്‍ശിക്ഷയും 5 ലക്ഷം അള്‍ജീറിയന്‍ ദിനാറും പിഴ വിധിച്ചത്.

മുസ്ളീങ്ങളുടെ ഇടയില്‍ പ്രസിദ്ധീകരണങ്ങളിലൂടെ മതപരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു രണ്ടു വര്‍ഷം മുമ്പ് ഇരുവരെയും അറസ്റ്റു ചെയ്തത്. അന്നുതന്നെ ബുക്ക്സ്റ്റോളും പൂട്ടുകയുണ്ടായി.

അള്‍ജീറിയന്‍ മുസ്ളീങ്ങളുടെ ഇടയില്‍ മറ്റു മതക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ പ്രചരണങ്ങള്‍ നടത്തുകയോ ചെയ്യുന്നത് കുറ്റകരമാണ്.

രാജ്യത്തെ 99 ശതമാനം ജനങ്ങളും മുസ്ളീങ്ങളാണ്. 2000 മുതല്‍ ആയിരക്കണക്കിനു മുസ്ളീങ്ങള്‍ യേശുക്രിസ്തുവിങ്കലേക്കു കടന്നുവരികയുണ്ടായി.

അള്‍ജീറിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കു പ്രകാരം രാജ്യത്ത് 50,000 ക്രൈസ്തവരുണ്ടെന്നാണ്. എന്നാല്‍ ഇതിന്റെ ഇരട്ടിയോളം എണ്ണം വരുമെന്നാണ് ക്രൈസ്തവര്‍ കണക്കു കൂട്ടുന്നത്.