ചോറ് കഴിക്കാന്‍ അനുയോജ്യമായ സമയം അറിഞ്ഞിരിക്കുക

ചോറ് കഴിക്കാന്‍ അനുയോജ്യമായ സമയം അറിഞ്ഞിരിക്കുക

Health

ചോറ് കഴിക്കാന്‍ അനുയോജ്യമായ സമയം അറിഞ്ഞിരിക്കുക

നമ്മള്‍ രാവിലെ ഉണരുമ്പോള്‍ മുതല്‍ ശരീരത്തിനുള്ളില്‍ ഒരു പ്രത്യേക ക്ളോക്ക് പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നുണ്ട്.

ഇതിനെയാണ് സര്‍ക്കാഡിയന്‍ റിഥം അഥവാ ജൈവ ഘടികാരമെന്ന് വിളിക്കുന്നത്. പകല്‍ സജീവമായിരിക്കുകയും രാത്രിയില്‍ ഉറങ്ങാനും ശരീരത്തെ പ്രാപ്തമാക്കുന്നത് ഈ പ്രതിഭാസമാണ്.

നമ്മുടെ മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതില്‍ ഈ ജൈവ ഘടികാരത്തിന് വലിയ പങ്കുണ്ട്.

അതിനാല്‍ത്തന്നെ നമ്മള്‍ കഴിക്കുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍ (അന്നജം) ശരീരം എങ്ങനെ വിഘടിപ്പിക്കുന്നു എന്നതിനെയും ഇത് സ്വാധീനിക്കുന്നു.

പ്രീഡയബറ്റിക് ഉള്ളവര്‍ ഈ കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ വച്ചു പുലര്‍ത്തേണ്ടതുണ്ട്.

വിവിധ ഗവേഷണങ്ങള്‍ പറയുന്നതനുസരിച്ച് രാവിലെ മുതല്‍ ഉച്ചയ്ക്കുശേഷമുള്ള ആദ്യ പകുതിവരെയുള്ള സമയമാണ് കാര്‍ബോഹൈഡ്രേറ്റ് കഴിക്കാന്‍ ഏറ്റവും അനുയോജ്യം. രാത്രി വൈകി കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം.

രാത്രി ഭക്ഷണം എപ്പോഴും 7-8 മണിക്ക് മുമ്പായി കഴിക്കാനും ഭക്ഷണത്തില്‍ അന്നജത്തോടൊപ്പം പ്രോട്ടീനും നാരുകളും ഉള്‍പ്പെടുത്താനും ശ്രദ്ധിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.