ദീര്‍ഘകാല കോവിഡ് ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന്
കോവിഡ് 19 നീണ്ടുനില്‍ക്കുന്ന ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ .
അമേരിക്കയില്‍ പ്രായപൂര്‍ത്തിയായ അഞ്ചില്‍ ഒരാളില്‍ ഇത്തരം ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍ കണ്ടുവരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു.
ഓര്‍മ്മക്കുറവ്, ക്ഷീണം, ചുമ, ശ്വാസം മുട്ടല്‍ എന്നിവയാണ് ദീര്‍ഘകാല കോവിഡിന്റെ പ്രധാന ലക്ഷണങ്ങള്‍ . ഈ ലക്ഷണങ്ങള്‍ ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
എല്ലാ ശ്വസന പ്രശ്നങ്ങളും ശ്വാസകോശവുമായി ബന്ധപ്പെട്ടതല്ല, എന്നാല്‍ ഒട്ടുമിക്ക കോവിഡ് കേസുകളിലും ഇത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് വെര്‍ജീനിയ യൂണിവേഴ്സിറ്റി മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ജെഫ്രി എം സ്റ്റുറേക്ക്, അലക്സാന്‍ഡ്ര കാഡില്‍ എന്നിവര്‍ പറയുന്നു.
കോവിഡിനു ശേഷം ചികിത്സയ്ക്കായി എത്തുന്നവരില്‍ ഭൂരിഭാഗവും തങ്ങള്‍ക്ക് പഴയതുപോലെ ജോലികള്‍ ചെയ്യാന്‍ കഴിയുന്നില്ല, ശ്വസിക്കാന്‍ കഴിയുന്നില്ല എന്നാണ് പറയുന്നത്.
ഗുരുതരമായ രോഗങ്ങള്‍ ഉള്ളവരില്‍ കോവിഡിനു ശേഷം അപകടകരമായ ശ്വാസകോശ രോഗങ്ങള്‍ കണ്ടുവരുന്നതായി ഇവര്‍ പറയുന്നു.

