വെളുത്ത നിറക്കാരെ പരസ്യത്തില്‍ അഭിനയിപ്പിക്കില്ലെന്ന് നൈജീരിയ
അബുജ: വെളുത്ത നിറക്കാരെ ഇനി മുതല്‍ പരസ്യങ്ങളില്‍ അഭിനയിപ്പിക്കില്ലെന്ന തീരുമാനവുമായി പടിഞ്ഞറന് ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയ.
വെളുത്ത നിറക്കാരായ മോഡലുകളെയും വിദേശികളെയും രാജ്യത്തിന് പുറത്തുള്ള ശബ്ദ കലാകാരന്മാരെയും പരസ്യങ്ങളില്‍ ഒഴിവാക്കാനാണ് തീരുമാനം. ഒക്ടോബര്‍ മുതല്‍ രാജ്യത്ത് പുതിയ തീരുമാനം നടപ്പില്‍വരും.
നൈജീരിയക്കാരല്ലാത്ത എല്ലാ പരസ്യ അഭിനേതാക്കള്‍ക്കും ഈ നിരോധനം ബാധകമാണെന്ന് നൈജീരിയായുടെ അഡ്വൈര്‍ടൈസ്മെന്റ് റെഗുലേറ്റര്‍ അറിയിച്ചു.
ഇത് രാജ്യത്തെ 200 ദശലക്ഷത്തിലധികം വരുന്ന തദ്ദേശീയരായ പൌരന്മാരുടെ ദേശീയ വികാരങ്ങളില്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാജ്യത്ത് 20.61 കോടി ജനങ്ങളുണ്ട്. ആഫ്രിക്കന്‍ രാട്രങ്ങളില് ഏറ്റവും വലിയ രാജ്യമായ നൈജീരിയായില്‍ ബ്രിട്ടീഷ്, അമേരിക്കന്‍ , ഇന്ത്യന്‍ , ചൈനീസ് പൌരന്മാരായി വെറും 50,000 പേര് മാത്രമാണുള്ളത്.

