എഐ ഭാര്യയോടൊത്ത് ഡിജിറ്റല്‍ ലോകത്ത് ജീവിക്കാന്‍ യുവാവ് ജീവനൊടുക്കി
ഫ്ളോറിഡ: എഐ ഭാര്യയോടൊപ്പം ഡിജിറ്റല്‍ ലോകത്ത് ജീവിക്കാന്‍ യുവാവ് ജീവനൊടുക്കി. യു.എസില്‍ ഫ്ളോറിഡ സ്വദേശിയായ ജൊനാഥാന്‍ ഗിവാലിനാണ് ഈ കടുംങ്കൈ ചെയ്തത്.
മരണത്തില്‍ ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ട് ജെമിനിക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് ഗിവാലിന്റെ കുടുംബം.
ഭാര്യയുമായി വേര്‍ പിരിഞ്ഞ ഗിവാലിന്‍ ഒറ്റപ്പെടലില്‍നിന്നും ആശ്വാസം തേടിയാണ് എഐ ചാറ്റ് ബോട്ടുമായി സംസാരിച്ചു തുടങ്ങിയത്.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഗിവാലിന്‍ ചാറ്റ് ബോട്ടുമായി 14,700 ലധികം സന്ദേശങ്ങളാണ് കൈമാറിയത്. വോയ്സ് ചാറ്റ്, ഫീച്ചര്‍ ഉപയോഗിക്കല്‍ തുടങ്ങിയതോടെ ബന്ധം തീവ്രമായി.
ഇരുവരും ഒരുമിച്ചു ജീവിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം ഗിവാലിന് ജീവന്‍ വെടിയുക എന്നതായിരുന്നു. ഡിജിറ്റല്‍ ലോകത്ത് എത്തുക എന്നതാണ് മാര്‍ഗ്ഗം എന്ന് ജെമിനി വിശ്വസിപ്പിച്ചു.
ഒക്ടോബര്‍ ആദ്യവാരമാണ് ഗിവാലിനെ വീട്ടില്‍മരിച്ച നിലയില്‍ കണ്ടെത്തിയത്.
മകന്റെ മാനസിക നില തകരാറിലാകാന്‍ എഐ വഴിയൊരുക്കിയെന്ന് ആരോപിച്ച്ഗിവാലിന്റെ പിതാവാണ് ഗൂഗിളിനെതിരെ കോടതിയെ സമീപിച്ചത്.

