6 വര്‍ഷം ജയിലില്‍ കിടന്ന ഇറാന്‍ പാസ്റ്റര്‍ക്ക് മോചനം

6 വര്‍ഷം ജയിലില്‍ കിടന്ന ഇറാന്‍ പാസ്റ്റര്‍ക്ക് മോചനം

Breaking News Middle East

കര്‍ത്താവിനുവേണ്ടി 6 വര്‍ഷം ജയിലില്‍ കിടന്ന ഇറാന്‍ പാസ്റ്റര്‍ക്ക് മോചനം

ടെഹ്റാന്‍ ‍: യേശുക്രിസ്തുവിനുവേണ്ടി കടുത്ത ഇസ്ളാമിക നിയമങ്ങളുള്ള രാജ്യമായ ഇറാനില്‍ തീഷ്ണതയോടെ പ്രവര്‍ത്തിച്ച പാസ്റ്റര്‍ക്ക് നീണ്ട വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം മോചനം.

2016-മുതല്‍ ജയിലില്‍ കഴിഞ്ഞുവന്ന ഇറാന്‍ ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്റര്‍ യൂസഫ് നാദര്‍ഖനിയ്ക്കാണ് വിടുതല്‍ ലഭിച്ചത്. ഇറാനിലെ 1979-ലെ ഇസ്ളാമിക വിപ്ളവത്തിന്റെ വാര്‍ഷികത്തിന്റെ സ്മരണാര്‍ത്ഥം ഇറാന്‍ പരമോന്നത ഇസ്ളാമിക നേതാവ് അയത്തൊള്ള ഖുമേനി പുറപ്പെടുവിച്ച ദേശീയ പൊതു മാപ്പിന്റെ ഭാഗമായാണ് പാസ്റ്റര്‍ നാദര്‍ഖനിയ്ക്ക് മോചനം സാധ്യമായത്.

ഇറാനിലെ പ്രമുഖ സുവിശേഷ വിഹിത ഹൌസ് ചര്‍ച്ചായ ചര്‍ച്ച് ഓഫ് ഇറാന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി തുടര്‍ന്നും മുന്നിട്ടിറങ്ങുമെന്ന് നാദര്‍ഖനി പരഞ്ഞു.

2016-നു നാദര്‍ഖനി ഉള്‍പ്പെടെ 4 ക്രൈസ്തവരെ വടക്കന്‍ തുറമുഖ നഗരമായ റാഷത്തില്‍ ഇറാന്‍ പോലീസ് വീടുകളില്‍ നടത്തിയ റെയ്ഡിലാണ് അറസ്റ്റു ചെയ്യപ്പെട്ടത്. മുസ്ളീങ്ങളുടെയിടയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.

2017-ല്‍ ഇവര്‍ക്ക് ജാമ്യം ലഭിച്ചുവെങ്കിലും 2018-ല്‍ വീണ്ടും ഇവര്‍ അറസ്റ്റു വരിക്കപ്പെടുകയായിരുന്നു. കേസില്‍ നാദര്‍ഖനിയും മറ്റൊരു സഹപ്രവര്‍ത്തകനുമായ സഹേദിഫദായി എന്നിവര്‍ക്ക് 10 വര്‍ഷം തടവു ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ 2020-ല്‍ ജൂണില്‍ അപ്പീല്‍ മൂലം ശിക്ഷ 6 വര്‍ഷമായി കുറച്ചു.

ഫദായിയെയും അടുത്തയിടെ മോചിപ്പിച്ചിരുന്നു. 2010-ലും നാദര്‍ഖനി സമാന കേസില്‍ അറസ്റ്റു ചെയ്യപ്പെട്ടു.

ഈ കേസില്‍ വധശിക്ഷ ലഭിച്ചത് അന്തര്‍ദ്ദേശീയ തലത്തിലും ചര്‍ച്ച ചെയ്യപ്പെട്ടു. വ്യാപകമായ എതിര്‍പ്പിനെത്തുടര്‍ന്ന് 3 വര്‍ഷത്തെ ജയില്‍ശിക്ഷയും 2012-ല്‍ മോചനവും ലഭിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.