കാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കും ചെമ്പരത്തി ചായ
കേരളക്കരയിലെ പഴമ നിലനിര്‍ത്തുന്ന ഒരു പൂന്തോട്ട ചെടിയാണ് ചെമ്പരത്തി. തീരെ മണമില്ലെങ്കിലും നിറയെ ഗുണമുള്ള ഒരു പൂവാണ് ചെമ്പരത്തി.
അതുകൊണ്ടുതന്നെ ആയുര്‍വേദ സൌന്ദര്യ വര്‍ദ്ധക സാധനങ്ങളും നിര്‍മ്മിക്കാന്‍ ഇവ ഉപയോഗിക്കാറുണ്ട്. ചെമ്പരത്തി പൂക്കള്‍ ഉണക്കിയ ശേഷം ഇവ വെള്ളത്തിലിട്ട് തിളപ്പിച്ചാല്‍ ലഭിക്കുന്ന ചായയായ ചെമ്പരത്തി ചായ ഒഷധഗുണങ്ങളുടെ കലവറയാണ്.
ആന്റി ഓക്സിഡന്റുകളുടെ കലവറയായ ചെമ്പരത്തിയിലയുടെ ഗുണം ശരീരത്തിന് ലഭിച്ചാല്‍ ഹൃദയത്തിനും കരളിനും അത് ഗുണകരമാണ്.
ശരീരത്തിന് പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കും മാത്രമല്ല ശരീരത്തില്‍ ബാക്ടീരിയയുടെ അംശം കുറയ്ക്കുകയും ചെയ്യും. ഷുഗറും പ്രഷറും ഹൃദ്രോഗവും കാന്‍സറും കരള്‍ രോഗങ്ങളും അകറ്റാനും ചെമ്പരത്തി ചായ ഉത്തമമാണ്. കാന്‍സര്‍ വളരാനിടയാകുന്ന കോശങ്ങളുടെ വളര്‍ച്ചയും നില്‍ക്കും.
പ്രാധാനമായും വായ, ആമാശയം, രക്തം, മൂത്രനാളി, എന്നിവിടങ്ങളിലെ കാന്‍സര്‍ രോഗങ്ങളെ നന്നായി തടയാന്‍ ഒരു മാസത്തോളം ചെമ്പരത്തി ചായ കുടിച്ചവരുടെ ശരീരത്തിനു കഴിയുന്നുണ്ടെന്നു ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
ചെമ്പരത്തി ചായയ്ക്ക് പൊതുവേ പുളിയായതിനാല്‍ ചിലര്‍ ഇതില്‍ പഞ്ചസാര ചേര്‍ത്തും ഉപയോഗിക്കാറുണ്ട്.

