തിരഞ്ഞെടുപ്പിനു പിന്നാലെ ക്രൈസ്തവര്‍ക്കെതിരെ വ്യാപക ആക്രമണം; 30 മരണം

തിരഞ്ഞെടുപ്പിനു പിന്നാലെ ക്രൈസ്തവര്‍ക്കെതിരെ വ്യാപക ആക്രമണം; 30 മരണം

Africa Breaking News

നൈജീരിയായിലെ തിരഞ്ഞെടുപ്പിനു പിന്നാലെ ക്രൈസ്തവര്‍ക്കെതിരെ വ്യാപക ആക്രമണം; 30 മരണം

അബുജ: നൈജീരിയായില്‍ പ്രസിഡന്റു തിരഞ്ഞെടുപ്പിനുശേഷം ബന്യു സംസ്ഥാനത്തെ ഗ്രാമങ്ങളില്‍ ഇസ്ളാമിക ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 30 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു.

മകുര്‍ദി രൂപത ജസ്റ്റസ് ആന്‍ഡ് പീസ് കമ്മീഷന്‍ ഡയറക്ടര്‍ ഫാ. റെമിജിയുസ് ഇഹ്യുലയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെത്തുടര്‍ന്ന് സജ്ജമാക്കിയ അഗാഗ്ബെ ക്യാമ്പിലെ ജീവനക്കാരെ സൈന്യം സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി.

സൈനികരുടെ ആയുധങ്ങളുമായെത്തിയാണ് ഫുലാനി ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. അധികൃതരുടെ സഹായം ഫുലാനി ഭീകരര്‍ക്കു ലഭിച്ചെന്ന് സംശയം ഉണ്ടായതായി ഫാ. റെമിജിയൂസ് പറഞ്ഞു.

ഫെബ്രുവരി 23-നും മാര്‍ച്ച് 1-നും ഇടയിലാണ് ആക്രമണമുണ്ടായത്. ട്യോപാവ്, അനിവാസ് ഗ്രാമങ്ങളിലായിരുന്നു രൂക്ഷമായ ആക്രമണം നടന്നത്. ഏഴ് ഗ്രാമങ്ങളില്‍ ക്രൈസ്തവര്‍ കൂട്ടക്കൊലയ്ക്കിരയായി.

ക്രൈസ്തവരെ ഓടിച്ചുവിട്ട് കൂടുതല്‍ ഗ്രാമങ്ങള്‍ ഫുലാനി ഭീകരര്‍ പിടിച്ചെടുത്തു. ഫെബ്രുവരിയില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ഓള്‍ പ്രൊഗഡീസ് കോണ്‍ഗ്രസ് നേതാവുമായ ബോല തിനുബുവാണ് വിജയിച്ചത്.