മതപരിവര്‍ത്തന നിരോധനം: ക്രിസ്ത്യന്‍ സംഘടനകള്‍ നിയമ നടപടിയിലേക്ക്

മതപരിവര്‍ത്തന നിരോധനം: ക്രിസ്ത്യന്‍ സംഘടനകള്‍ നിയമ നടപടിയിലേക്ക്

Breaking News India

മതപരിവര്‍ത്തന നിരോധനം: ക്രിസ്ത്യന്‍ സംഘടനകള്‍ നിയമ നടപടിയിലേക്ക്

ബംഗളുരു: കര്‍ണാടകയിലെ വിവാദ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ (കര്‍ണാടക മത സ്വാതന്ത്ര്യഅവകാശ സംരക്ഷണ ബില്‍ 2021) ക്രിസ്ത്യന്‍ സംഘടനകള്‍ നിയമ നടപടി സ്വീകരിക്കുന്നു.

ഏത് മതവും സ്വീകരിക്കാനുള്ള പൌരന്മാരുടെ മൌലികാവകാശത്തെ ഹനിക്കുന്നതാണ് നിയമമെന്നും സംസ്ഥാനത്തെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണിതെന്നും ക്രൈസ്തവ നേതാക്കള്‍ പറഞ്ഞു.

മതംമാറ്റ നിരോധന നിയമം കര്‍ണാടകയിലെ എല്ലാ ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ക്കും ആശങ്കയും ഭയവും ഉളവാക്കുന്നതാണെന്ന് ബാംഗ്ളൂര്‍ ആര്‍ച്ച് ഡയോസിസ് പിആര്‍ഒയും വക്താവുമായ ജെ.എ. കാന്ത് രാജ് പറഞ്ഞു.

നിയമത്തില്‍ പറയുന്ന വ്യവസ്ഥകള്‍ ക്രൂരവും വേദനാജനകവുമാണ്. നിയമത്തിന്റെ സ്വഭാവം തന്നെ അത്തരത്തിലുള്ളതാണെന്നും വക്താവ് പറഞ്ഞു. യു.പി., മദ്ധ്യപ്രദേശ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളും നേരത്തെ സമാന നിയമം പാസ്സാക്കിയിരുന്നു.

നിയമത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കര്‍ണാടക മേഖല കാത്തലിക് ബിഷപ്സ് കൌണ്‍സില്‍ അദ്ധ്യക്ഷനും ബംഗളുരും ആര്‍ച്ച് ബിഷപുമായ പീറ്റര്‍ മച്ചാഡോ പറഞ്ഞു.

ഇതിനായി മതേതര സംഘടനകളുമായും മറ്റും കൂടിയാലോചനകള്‍ നടത്തും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.