മൊസമ്പിക്കില്‍ 8 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു; ചര്‍ച്ചുകള്‍ അഗ്നിക്കിരയാക്കി
മപുടോ: ആഫ്രിക്കന്‍ രാഷ്ട്രമായ മൊസമ്പിക്കില്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ 8 ക്രൈസ്തവര്‍ കൊല്ലപ്പെടുകയും രണ്ടു ചര്‍ച്ചുകള്‍ , 120 വീടുകള്‍ എന്നിവ അഗ്നിക്കിരയാക്കപ്പെടുകയുമുണ്ടായി.
ഐഎസ് ബന്ധമുള്ള തീവ്രവാദി സംഘടനകളാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.
സെപ്റ്റംബര്‍ 6-നു ഒരു ഇറ്റാലിയന്‍ കന്യാസ്ത്രീ സിസ്റ്റര്‍ മരിയ സി കോപ്പി (84) നകാല നഗരത്തില്‍ രാത്രി തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു.
അഹിലു സുന്ന വജാമ എന്ന സംഘടനയാണു കൊലയ്ക്കു പിന്നിലെന്ന് നമ്പുല പ്രവിശ്യ സ്റ്റേറ്റ് സെക്രട്ടറി മെറ്റി ഗോബോല പറഞ്ഞു. സെപ്റ്റംബര്‍ 7-ന് നമ്പുലയില്‍ത്തന്നെ ഒരു ക്രിസ്ത്യന്‍ ആരാധനാലയത്തില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ ഒരു വിശ്വാസി കൊല്ലപ്പെട്ടു.
സെപ്റ്റംബര്‍ 8-ന് നടന്ന ആക്രമണത്തില്‍ 4 ക്രൈസ്തവര്‍ മരിക്കുകയും 120 വീടുകളും 2 ആരാധനാലയങ്ങളും തീവെച്ച് നശിപ്പിക്കുകയും ചെയ്തു.
ഇതേ സമയം തന്നെ കാബോ ഡെല്‍ഗോഡോ പ്രവിശ്യയില്‍ രണ്ടു വ്യത്യസ്ത ആക്രമണങ്ങളില്‍ രണ്ടു വിശ്വാസികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ടു പേരൊഴികെ ആറു പേര്‍ കഴുത്തറത്താണ് വധിക്കപ്പെട്ടത്.

