വളര്‍ത്തു മീനിന് ശസ്ത്രക്രീയ, ചെലവായത് 20,000 രൂപ

Breaking News Global Top News

വളര്‍ത്തു മീനിന് ശസ്ത്രക്രീയ, ചെലവായത് 20,000 രൂപ
ബ്രിസ്റ്റോള്‍ ‍: ഇതൊരു അനാവശ്യ ചെലവ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഒരു പക്ഷേ ആരും കുറ്റം പറയില്ല. അങ്ങനെയൊരു സംഭവമാണ് ബ്രിസ്റ്റോളില്‍ നടന്നത്.

ഒരു കുടുംബത്തിലെ വളര്‍ത്തു മീനായ ഗോള്‍ഡ് ഫിഷിനെ രക്ഷിക്കാന്‍ നടത്തിയ ശസ്ത്രക്രീയയിലാണ് ഇത്രയും രൂപ ചെലവായത്. കാന്‍സര്‍ ബാധിച്ച വളര്‍ത്തു മീനിന് ചികിത്സ വേണമെന്ന് ആവശ്യപ്പെട്ട് മൃഗശാലയിലെ അധികൃതരെ സമീപിച്ചു.

 

അഞ്ചു വയസായ മീനിന്റെ ഇടതു കണ്ണിനു പുറത്താണ് കാന്‍സര്‍ കണ്ടെത്തിയത്. ഇതിനായി വിദഗ്ധ സംഘം മുക്കാല്‍ മണിക്കൂര്‍ ശസ്ത്രക്രീയ നടത്തി. ശസ്ത്രക്രീയ കഴിഞ്ഞെങ്കിലും കാഴ്ച ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. ശസ്ത്രക്രീയ നടന്ന സമയമത്രയും കൃത്രിമ മാര്‍ഗ്ഗത്തിലൂടെ ശ്വാസം നല്‍കിക്കൊണ്ടിരുന്നു.

2 thoughts on “വളര്‍ത്തു മീനിന് ശസ്ത്രക്രീയ, ചെലവായത് 20,000 രൂപ

Leave a Reply

Your email address will not be published.