മസ്ജിദുല്‍ അഖ്സ ഇസ്രായേല്‍ വീണ്ടും തുറന്നു കൊടുത്തു
യരുശലേം: യരുശലേമില്‍ യിസ്രായേല്‍ -പലസ്തീന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഇസ്രായേല്‍ അധികൃതര്‍ കഴിഞ്ഞ ദിവസം അടച്ചിട്ട, യെഹൂദന്മാര്‍ ടെമ്പിള്‍ മൌണ്ടെന്നും മുസ്ളീങ്ങള്‍ മസ്ജിദുല്‍ അഖ്സ എന്നും വിളിക്കുന്ന ആരാധനാ കേന്ദ്രം തുറന്നു കൊടുത്തു.
ഇവിടെ മുസ്ളീങ്ങള്‍ നമസ്ക്കരിക്കുന്ന ജുമാ പള്ളിയാണിപ്പോള്‍ . ഇസ്ളാം മതവിശ്വാസികള്‍ക്ക് മക്കയും, മദീനയും കഴിഞ്ഞാല്‍ ഏറ്റവും വിശുദ്ധമായ മസ്ജിദുല്‍ അഖ്സ വ്യാഴാഴ്ച രാത്രിയാണ് ഇസ്രായേല്‍ തുറന്നു കൊടുത്തത്. യഹൂദ റബ്ബി യഹൂദ ഗ്ളിക്കിനെ (48) കഴിഞ്ഞ ദിവസം വെടിവെച്ച പലസ്തീന്‍ യുവാവ് മെതാസ് ഹെജാസിനെ (32) ഇസ്രായേല്‍ സൈന്യം വീട്ടില്‍ക്കയറി വെടിവെച്ചു കൊന്നിരുന്നു.
ഈ സംഭവത്തിനിടയിലാണ് ഇസ്രായേല്‍ ടെമ്പിള്‍ മൌണ്ട് അടച്ചത്. ഇവിടേക്ക് 3000 സൈന്യത്തേയും നിയോഗിച്ചിരുന്നു. പ്രപ്രശ്നത്തില്‍ അമേരിക്കയും ഇടപെട്ടിരുന്നു. ഈ പരിസരത്തായിരുന്നു ഇസ്രായേലിന്റെ വിശുദ്ധ യരുശലേം ദേവാലയം സ്ഥിതി ചെയ്തിരുന്നത്.
മൂന്നാം യെരുശലേം ദേവാലയം പണിയുവാന്‍ ഇസ്രായേല്‍ പദ്ധതി ഇടുന്നതായി വാര്‍ത്ത വരുന്ന സമയത്താണ് യരുശലേമില്‍ വീണ്ടും സംഘര്‍ഷാവസ്ഥയുണ്ടായത്. ലോകത്തിന്റെ ശ്രദ്ധ യരുശലേമിലേക്കു തിരിഞ്ഞ പശ്ചാത്തലത്തില്‍ വീണ്ടും ആരാധനാലയം തുറന്നുകൊടുക്കുകയായിരുന്നു.

