ദൈവാലയത്തിനായി ഉല്‍പ്പാദിപ്പിച്ച ചുവന്ന പശുക്കളെ രക്ഷിക്കാനുള്ള പ്രയത്നത്തില്‍ ഹെയ്ഫര്‍ കേന്ദ്രം
യെരുശലേം: മൂന്നാം യെരുശലേം ദൈവാലയ നിര്‍മ്മാണത്തിനുശേഷം ശുശ്രൂഷകള്‍ക്കായി പ്രത്യേകം ഉല്‍പ്പാദിപ്പിച്ച ചുവന്ന പശുക്കളെ സംരക്ഷിക്കാനുള്ള തീവ്ര യത്നത്തില്‍ റെഡ് ഹെയ്ഫര്‍ കേന്ദ്രം തിങ്കളാഴ്ച രണ്ട് പശുക്കളില്‍ നിയന്ത്രിതവും ലക്ഷ്യമിട്ടതുമായ ബീജ സങ്കലന പ്രക്രീയ ആരംഭിച്ചു.
യു.എസില്‍നിന്ന് യിസ്രായേലിലേക്ക് കൊണ്ടുവന്ന നാല് ചുവന്ന പശുക്കളെ ഉപയോഗിച്ച് ആരംഭിച്ച ഹലാഖിക് പദ്ധതിയുടെ ഭാവി സംരക്ഷിക്കുന്നതിനാണ് ഈ സംരംഭം ഉദ്ദേശിക്കുന്നത്.
കാലക്രമേണ പശുക്കളുടെ അവസ്ഥ മാറി ശരീരത്തില്‍ കറുപ്പും വെളുപ്പും രോമങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് രണ്ടെണ്ണം ഹലാഖിക് ഉപയോഗത്തിനു അയോഗ്യമാക്കപ്പെട്ടു.
ശേഷിക്കുന്ന രണ്ടും പൂര്‍ണ്ണമായും ചുവന്ന (കളങ്കമില്ലാത്ത) പശുക്കള്‍ക്ക് ഇതിനകം നാല് വയസ് കഴിഞ്ഞു.
യഹൂദ നിയമ ചുവന്ന പശുക്കിടാവിന് ഔദ്യോഗിക പ്രായപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും റെഡ് ഹെയ്ഫര്‍ കേന്ദ്രത്തിലെ ഗവേഷകര്‍ അനാവശ്യമായ അപകട സാദ്ധ്യതകള്‍ ഏറ്റെടുക്കാതിരിക്കാന്‍ ഭാവിയിലേക്ക് മുന്‍കൂട്ടി തയ്യാറെടുക്കാന്‍ തുടങ്ങുകയും ചെയ്തു.
പരമാവധി ചുവന്ന പശുക്കളെ ഉല്‍പ്പാദിപ്പിക്കാനുള്ള സാദ്ധ്യതയില്‍ നൂതന ജനിതക ഗവേഷണങ്ങള്‍ സംയോജിപ്പിച്ച് നിലവിലെ നടപടി ക്രമങ്ങള്‍ ഉപയോഗിക്കുന്നു.
ബൈബിളില്‍ സംഖ്യാ പുസ്തകം 19-ല്‍ ഉനമില്ലാത്തതും നുകം വയ്ക്കാത്തതുമായ ഒരു ചുവന്ന പശുക്കിടാവിനെ യാഗവസ്തുവായി ഉപയോഗിക്കുന്നതായി വിവരിക്കുന്നു.

