2100 ആകുമ്പോഴേക്കും ലോകത്തിലെ പകുതിയോളം യുവാക്കളും ആഫ്രിക്കയിലായിരിക്കുമെന്നു പഠനം
ഐക്യരാഷ്ട്ര സഭയിലെ ജനസംഖ്യാ ഡേറ്റയെ അടിസ്ഥാനമാക്കി പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട വിശകലനം അനുസരിച്ച് 2100 ആകുമ്പോഴേക്കും ലോകത്തിലെ പകുതിയോളം യുവാക്കളും ആഫ്രിക്കയിലായിരിക്കുമെന്ന് ഡാറ്റാ സൂചിപ്പിക്കുന്നു.
1950 മുതല്ക്കേ ആഫ്രിക്കയുടെ ജനസംഖ്യ ആറ് മടങ്ങ് വര്‍ദ്ധിച്ചു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും വളര്‍ച്ച മന്ദഗതിയിലായിരിക്കും.
നിലവില്‍ ആഗോള ജനസംഖ്യയുടെ 19 ശതമാനം ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാണ്.
എന്നാല്‍ 25 വയസ്സിനു താഴെയുള്ളവരില്‍ 28 ശതമാനം ഇവിടെയാണ്. വരും ദശകങ്ങളില്‍ ആ വിഹിതം കുത്തനെ ഉയരുമെന്ന് കരുതപ്പെടുന്നു.
1950-ല്‍ ആഫ്രിക്കയിലെ ജനസംഖ്യ ഏകദേശം 230 ദശലക്ഷമായിരുന്നു. അതിനുശേഷം ഇത് ഏകദേശം 1.3 ബില്യണായി ഉയര്‍ന്നു.
ആഫ്രിക്കയിലെ ശരാശരി പ്രായം 19 ആണ്. 2100 ആകുമ്പോഴേക്കും ഇത് 35 ആയി ഉയരുമെന്ന് പ്യൂ പ്രവചിക്കുന്നു.

