വായുവില്‍നിന്ന് ഭക്ഷണം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനത്തില്‍ ശാസ്ത്രജ്ഞര്‍
ലോകത്താദ്യമായി വായുവില്‍നിന്ന് ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്നതിനായി ബാക്ടീരിയാകളെ ജനിതകമായി എഞ്ചിനിയറിംഗ് ചെയ്യാന്‍ യിസ്രായേലിലെ വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിക്കുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രൊഫ. റോണ്‍ മിലേയുടെ ലബോറട്ടറി കാര്‍ബോ ഹൈഡ്രേറ്റുകള്‍ (പഞ്ചസാര പോലുള്ളവ) നല്‍കുന്നതിനു പകരം അന്തരീക്ഷത്തില്‍നിന്നുള്ള കാര്‍ബണ്‍ഡൈ ഓക്സൈഡ് ഭക്ഷിച്ചു വളരുന്ന ഒരു ബാക്ടീരിയയെ ആദ്യമായി വളര്‍ത്തിയത് ഇവിടെയാണ്.
ഏറ്റവും പുതിയ മുന്നേറ്റത്തില്‍ ലബോറട്ടറി ഇകോളി ബാക്ടീരിയാകളെ കൂടുതല്‍ വലിയ അളവില്‍ കാര്‍ബണ്‍ഡൈഓക്സൈഡ് ആഗീരണം ചെയ്യാന്‍ കഴിവുള്ള പ്രത്യേക ശരീര ഘടനകള്‍ വികസിപ്പിക്കുന്നതിനായി പ്രോഗ്രാം ചെയ്തിട്ടുണ്ട്.
അതു വഴി വേഗത്തില്‍ വളരാന്‍ കഴിയും.
കാര്‍ബണ്‍ഡൈ ഓക്സൈഡ് മാത്രം കഴിച്ച് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണ സ്രോതസ്സായി മാറാന്‍ കവിയുന്ന ഒരു ബാക്ടീരിയ വികസിപ്പിക്കുക എന്നതാണ് ദീര്‍ഘകാല ലക്ഷ്യം.
ഈ മാസം യെരുശലേമില്‍ നടന്ന വാര്‍ഷിക യിസ്രായേല്‍ സൊസൈറ്റി ഓഫ് ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സസ് കോണ്‍ഫ്രന്‍സില്‍ ഈ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് ഗവേഷകരില്‍ ഒരാളായ മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥിയായ കില്‍ ഹലേവി ഈ പദ്ധതിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സസ്യങ്ങള്‍, വെള്ളം, കാര്‍ബണ്‍ഡൈഓക്സൈഡ്, സൂര്യന്റെ ഊര്‍ജ്ജം എന്നിവ ഉപയോഗിച്ച് കാര്‍ബോ ഹൈഡ്രേറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്നു.
അത് ഉപയോഗിച്ച് അവയുടെ ശരീരം നിര്‍മ്മിക്കുന്നു. ഹലേവി പറയുന്നു.
ഇന്നത്തെ ബാക്ടീരിയല്‍ സ്ട്രെയിനുകള്‍ ഇതുവരെ ഈ ജോലിക്ക് പാകമായിട്ടില്ലെങ്കിലും നമ്മള്‍ വരുത്തുന്ന ജനിതക മാറ്റങ്ങള്‍ സൂര്യനില്‍നിന്നും സിഒ2-ല്‍നിന്നും ലഭിക്കുന്ന ഊര്‍ജ്ജം മാത്രം ഉപയോഗിച്ച് സൂഷ്മ ജീവികളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണം കാര്യക്ഷമമായി ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഹാലേവി കൂട്ടിച്ചേര്‍ത്തു.

