വ്യായാമം, സുഹൃത്തുക്കള്‍ എന്നിവയേക്കാള്‍ ഫലം ബൈബിള്‍ വായനക്കെന്ന് പഠനം
ബൈബിള്‍ വായനയുടെ ആത്യന്തികമായ ആത്മീയ ഫലം മനുഷ്യരില്‍ എത്രത്തോളം സ്വാധീനിക്കുന്നുവെന്ന് വെളിപ്പെടുത്തുന്ന ഒരു പഠന റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവരികയുണ്ടായി.
വ്യായമം, സുഹൃത്തുക്കള്‍ തുടങ്ങിയ കാര്യങ്ങളേക്കാള്‍ മെച്ചപ്പെട്ട അനുഭവങ്ങള്‍ ബൈബിള്‍ വായനയിലൂടെ ലഭിക്കുമെന്ന് ഇതു സംബന്ധിച്ച് നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയെന്ന് അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റി ചീഫ് ഇന്നവേഷന്‍ ഓഫീസറും സ്റ്റേറ്റ് ഓഫ് ദി ബൈബിള്‍ പരമ്പരയുടെ എഡിറ്റര്‍ ഇന്‍ ചീഫുമായ ജോണ്‍ പ്ളേക്ക് പറഞ്ഞു.
സമ്മര്‍ദ്ദം, ഉല്‍ക്കണ്ഠ, ഏകാന്തത എന്നിവ കുറയ്ക്കുന്നതിനുള്ള ബൈബിളിന്റെ സ്വാധീനത വളരെ ശക്തമാണെന്ന് അദ്ദേഹം പറയുന്നു.
പഠനത്തില്‍ സമ്മര്‍ദ്ദത്തിന് 0-40 വരെയും ഉല്‍ക്കണ്ഠയ്ക്ക് 0-20 വരെയും ഏകാന്തതയ്ക്ക് 5-20 വരെയും റേറ്റ് കുറഞ്ഞു.

