തിരിച്ചറിയാനായി മക്കളുടെ ദേഹത്ത് ഫോണ്‍ നമ്പര്‍ എഴുതി യുക്രൈന്‍ അമ്മമാര്‍
ക്വീവ്: യുദ്ധത്തില്‍ ഏത് നിമിഷവും കൊല്ലപ്പെടുമെന്ന ഭീതി, തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മക്കളുടെ കാര്യമെന്താകുമെന്ന ആശങ്ക യുക്രൈനിലെ അമ്മമാരുടെ ദുരവസ്ഥയാണിത്.
റഷ്യന്‍ സേനയുടെ ആക്രമണത്തില്‍ തങ്ങള്‍ കൊല്ലപ്പെട്ടാല്‍ മക്കള്‍ അനാഥരാകുമെന്ന ചിന്തയില്‍ സ്വന്തം മക്കളുടെ ദേഹത്ത് വിവരങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്ന നൊമ്പര കാഴ്ചകളാണ് മിക്കയിടങ്ങളിലും.
മക്കളുടെ പേര്, ജന്മദിനം, ബന്ധപ്പെടേണ്ട കുടുംബക്കാരുടെ ഫോണ്‍ നമ്പറുകള്‍ തുടങ്ങിയ വിവരങ്ങളാണ് കുരുന്നു ശരീരത്തില്‍ അമ്മമാര്‍ എഴുതി ചേര്‍ക്കുന്നത്.
യുദ്ധത്തിന്റെ ഭീകരതയും ജനങ്ങളുടെ നിസ്സഹായാവസ്ഥയും തുറന്നു കാട്ടപ്പെടുന്ന ഇത്തരം ഒട്ടനവധി വേദനാജനകമായ കാഴ്ചകളാണ് യുക്രൈനിന്റെ വിവിധയിടങ്ങളില്‍നിന്നും പുറത്തു വരുന്നത്.

