യഹൂദ വിരുദ്ധത, ഹമാസ് പിന്തുണ: സോഷ്യല്‍ മീഡിയ പരിശോധിച്ച് സ്റ്റുഡന്‍സ് വിസയെന്ന് അമേരിക്ക

യഹൂദ വിരുദ്ധത, ഹമാസ് പിന്തുണ: സോഷ്യല്‍ മീഡിയ പരിശോധിച്ച് സ്റ്റുഡന്‍സ് വിസയെന്ന് അമേരിക്ക

Asia Breaking News USA

യഹൂദ വിരുദ്ധത, ഹമാസ് പിന്തുണ: സോഷ്യല്‍ മീഡിയ പരിശോധിച്ച് സ്റ്റുഡന്‍സ് വിസയെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: അമേരിക്കന്‍ വിസ ആവശ്യപ്പെടുന്നവര്‍ സോഷ്യല്‍ മീഡിയ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ട്രംപ് ഭരണകൂടം.

സോഷ്യല്‍ മീഡിയായിലെ പല ഉള്ളടക്കങ്ങളും ചിലപ്പോള്‍ വിസ നിഷേധിക്കപ്പെടുന്നതിലേക്ക് കാരണമാകുമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മിന്നറിയിപ്പു നല്‍കുന്നു.

ഈ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും വിദ്യാര്‍ത്ഥി വിസകളും സ്ഥിര താമസത്തിനായുള്ള അപേക്ഷകളും ഇതില്‍ ഉള്‍പ്പെടുമെന്നും ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു.

യു.എസ്. സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വ്വീസസ് എന്ന ഹോം ലാന്‍ഡ് സെക്യൂരിറ്റി വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

സോഷ്യല്‍ മീഡിയായിലൂടെ യഹൂദ വിരുദ്ധത പങ്കുവെയ്ക്കുന്നവര്‍ക്കും ഹമാസ്, ഹൂത്തി, ഹിസ്ബുള്ള തുടങ്ങിയ സംഘടനകളെ പിന്തുണയ്ക്കുന്നവര്‍ഡക്കും വിസയില്ലെന്ന നിലപാടിലാണ് അമേരിക്ക.

മേല്‍പ്പറഞ്ഞ തരത്തിലുള്ള പോസ്റ്റുകള്‍ പങ്കുവെയ്ക്കുകയോ ആശയങ്ങള്‍ പ്രചരിപ്പിക്കുകയോ ചെയ്താല്‍ വിസ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. ഭീകരവാദ അനുകൂലികള്‍ക്ക് അമേരിക്കയില്‍ സ്ഥാനമില്ല.

ഇങ്ങോട്ട് വരോനോ ഇവിടെ തുടരാനോ അത്തരം ആളുകളെ അനുവദിക്കില്ല. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ പബ്ളിക് അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ മക്ളാഫ്ളിന്‍ പറഞ്ഞു.

പലസ്തീന്‍ അനുകൂല, യഹൂദ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ യു.എസിലെ ഒട്ടേറെ യൂണിവേഴ്സിറ്റി കാമ്പസുകളില്‍ അറസ്റ്റും ആക്രമണങ്ങളും നടന്നിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.