ഇംഗ്ളണ്ടിലെ പട്ടണങ്ങളില്‍ സുവിശേഷ പ്രസംഗങ്ങളും ലഘുലേഖ വിതരണവും നിരോധിക്കാന്‍ ശ്രമം
ലണ്ടന്‍: ലോകത്തിലെ പ്രമുഖ ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങളിലൊന്നായ ഇംഗ്ളണ്ടിലെ രണ്ടു പ്രമുഖ പട്ടണങ്ങളില്‍ ക്രിസ്ത്യന്‍ സുവിശേഷ തെരുവു പ്രസംഗകരെ നിരോധിക്കാനുള്ള നടപടികളാരംഭിക്കാനുള്ള ശ്രമം.
ക്രിസ്ത്യന്‍ തെരുവ് പ്രസംഗകരെ ഒരു ഇന്‍ജെക്ഷന്‍ അല്ലെങ്കില്‍ ജുഡീഷ്യല്‍ ഉത്തരവ് വഴി നിരോധിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് നിയമ ലംഘകര്‍ക്ക് ദീര്‍ഘകാല ജയില്‍ശിക്ഷ ലഭിക്കുവാന്‍ ഇടയാക്കും.
ഇംഗ്ളണ്ടിലെ ഹാംഷെയര്‍ കൌണ്ടിയിലെ റഷ്ദൂര്‍ ബറോ ലേബര്‍ പാര്‍ട്ടി കൌണ്‍സില്‍ ആവശ്യപ്പെട്ടു. പ്രസംഗകര്‍ കുറ്റഖരമായി പെരുമാറിയെന്നും വഴിയാത്രക്കാര്‍ക്ക് ആശങ്കയും ദുരിതവും സൃഷ്ടിക്കുന്നുവെന്നും പ്രാദേശിക അധികാരി അവകാശപ്പെട്ടു.
ഒരു ഇന്‍ജെക്ഷന്‍ ലംഘിച്ചാല്‍ പരമാവധി ശിക്ഷ രണ്ടു വര്‍ഷം തടവാണെന്നതിനാല്‍ കൌണ്‍സില്‍ ക്രിസ്ത്യാനികളെ കുറ്റവാളികളാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണമുയര്‍ന്നു.
ഇതിനെ ഇപ്പോള്‍ വെല്ലുവിളിക്കുകയും തടയുകയും ചെയ്തില്ലെങ്കില്‍ ഇത് വ്യാപിക്കുകയും ഈ രാജ്യത്തെ ക്രിസ്തീയ സ്വാതന്ത്ര്യത്തിനും പൊതുവെയുള്ള സ്വാതന്ത്ര്യത്തിനും ഭീഷണിയാകുകയും ചെയ്യും എന്ന് സുവിശേഷ പ്രസംഗകരില്‍ ഒരാളായ സാലി മക്ഗിന്നസ് പറഞ്ഞു.
മൈക്രോഫോണുകള്‍, ലൌഡ്സ്പീക്കറുകള്‍ തുടങ്ങിയ പോര്‍ട്ടബിള്‍ പിഎ സിസ്റ്റങ്ങളുടെ ഉപയോഗത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ലഭിച്ച പരാതികളെയും ഇത് പരാമര്‍ശിച്ചു. പ്രസംഗം തങ്ങള്‍ക്ക് കോപവും അസ്വസ്ഥതയും ഉണ്ടാക്കുന്നുവെന്ന് പ്രസ്താവിച്ചു.

