കുട്ടികളെ ടെലിവിഷനു മുമ്പില്‍ ഇരുത്തി സമാധാനിപ്പിക്കുന്നത് ദോഷം വരുത്തുമെന്ന് പഠനം
വീട്ടിലെ തിരക്കുമൂലമോ, വാശിപിടിച്ച കരയുന്ന കുട്ടികളെ സമാധാനിപ്പിക്കാനോ ടെലിവിഷന്‍ ഓണാക്കി അതിനു മുമ്പില്‍ പിടിച്ചിരുത്തുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കുക, നിങ്ങള്‍ ചെയ്യുന്നതു കുട്ടികളോടു കാണിക്കുന്ന ക്രൂരതയാണ്.
താല്‍ക്കാലികമായി അത് ആശ്വാസം നല്‍കുന്നുവെങ്കിലും ഭാവിയില്‍ അവര്‍ക്ക് വളരെയേറെ ദോഷം ഉണ്ടാക്കുന്ന പ്രവണതയാണത്. ഇതു സംബന്ധിച്ചു പഠനം നടത്തിയ ഗവേഷകരാണ് ഈ മുന്നറിയിപ്പ നല്‍കുന്നത്. കുട്ടികളെ ഒന്നര മണിക്കൂറില്‍ കൂടുതല്‍ ടി.വി., ഫോണ്‍ , സാമൂഹ്യ മാദ്ധ്യമങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കുവാന്‍ അനുവദിക്കരുത്.
പൊണ്ണത്തടി, മാനസിക സംഘര്‍ഷം, ഉന്മേഷക്കുറവ് തുടങ്ങിയവയൊക്കെ പിടിപെടാന്‍ ഈ തെറ്റായ ടിവി കാണല്‍ ശീലം മൂലം സാദ്ധ്യതയുണ്ടെന്നാണ് പഠനത്തിനു നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നത്.
4 വയസിനു മുകളിലുള്ള കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം നശിപ്പിക്കുന്ന ടിവി കാണലുകളെപ്പറ്റി റിപ്പോര്‍ട്ടു തയ്യാറാക്കിയത്.

