‘ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു‘ ക്ളാസ് മുറികളിലേക്ക് തിരികെയെത്തുന്നു
അമേരിക്കയുടെ ദേശീയ മുദ്രാവാക്യമായ ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു (ഇന്‍ ഗോഡ് വി ട്രസ്റ്റ്) യു.എസിലെ കൂടുതല്‍ ക്ളാസ് മുറികളിലേക്ക് തിരികെ വരുന്നു. പബ്ളിക് സ്കൂള്‍ കെട്ടിടങ്ങള്‍ മുതല്‍ നിയമ നിര്‍വ്വഹണ വാഹനങ്ങളില്‍ വരെ അമേരിക്കക്കാരെ തങ്ങളുടെ ദേശീയ മുദ്രാവാക്യം ഓര്‍പ്പിക്കാനായി പ്രസ്ഥാനം തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്.
ഏറ്റവും പുതിയ നീക്കങ്ങളിലൊന്ന് വെസ്റ്റ് വെര്‍ജീനിയായിലാണ്. ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു എന്ന് സംസ്ഥാന സ്കൂളുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിയമ നിര്‍മ്മാണം കുറച്ചു മാസത്തിനു മുമ്പ് വോട്ടു ചെയ്തു.
ഈ നീക്കങ്ങള്‍ ഭരണഘടനാപരമാണോ എന്നു ചോദിച്ചപ്പോള്‍ സ്റ്റേറ്റ് ഡെല്‍ ടോം ഫാസ്റ്റ് പറഞ്ഞു ഇത് ഞങ്ങളുടെ ദേശീയ മുദ്രാവാക്യമാണ്. ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. ഇത് വ്യവഹാരം നടത്തി ഉയര്‍ത്തിപിടിക്കുന്നു.
ഞങ്ങള്‍ക്ക് ഞങ്ങളുടെ ദേശീയ മുദ്രാവാക്യം പ്രദര്‍ശിപ്പിക്കാം. പൊതു വിദ്യാലയങ്ങളിലും നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എല്ലാ പബ്ളിക് സ്കൂള്‍ ക്ളാസ് മുറികളിലും യു.എസ്. ദേശീയ മുദ്രാവാക്യം പ്രദര്‍ശിപ്പിക്കണമെന്ന നിയമം ലൂസിയാന കഴിഞ്ഞ വര്‍ഷം പാസ്സാക്കിയതിനു പിന്നാലെയാണ് വെസ്റ്റ് വെര്‍ജീനിയായിലെ ഈ നീക്കം.
സമീപ വര്‍ഷങ്ങളില്‍ സമാനമായ നയങ്ങള്‍ സ്വീകരിച്ച മറ്റ് സംസ്ഥാനങ്ങളില്‍ ടെക്സാസും, സൌത്ത് ഡെക്കോട്ടയും ഉള്‍പ്പെടുന്നു. യു.എസില്‍ ഈ ദേശീയ മുദ്രാവാക്യം സമൂഹത്തില്‍ വളരെ ആഴത്തില്‍ വേരുന്നിയതാണ്.
ദേശീയ ഗാനത്തിലെ നാലാമത്തെ വരിയായ ദി സ്റ്റാര്‍ സ്പാംഗന്‍ഡ് ബാനര്‍ (ഇതായിരിക്കട്ടെ ഞങ്ങളുടെ മുദ്രാവാക്യം, ദൈവത്തിലാണ് ഞങ്ങളുടെ ആശ്രയം) എന്ന വരി ഉള്‍പ്പെട്ടതാണ്.
1864-ല്‍ ആഭ്യന്തര യുദ്ധ കാലത്ത് യു.എസ് നാണയങ്ങളില്‍ മുദ്രാവാക്യം ആദ്യമായി പ്രത്യക്ഷപ്പെട്ടു. 1954-ല്‍ ദൈവത്തിനു കീഴില്‍ എന്ന പദം വിശ്വസ്തതയുടെ പ്രതിജ്ഞയായി ചേര്‍ത്തു.
തുടര്‍ന്ന് 1955-ല്‍ എല്ലാ യു.എസ് കറന്‍സികളിലും ദേശീയ മുദ്രാവാക്യം അച്ചടിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഫെഡറല്‍ നിയമം പാസ്സാക്കി. എന്നാല്‍ 1956 ജൂലൈ 30 വരെ കോണ്‍ഗ്രസ് ഒരു ബില്‍ പാസ്സാക്കുകയും പ്രസിഡന്റ് ഡ്വൈറ്റ് ഐസാന്‍ ഹോവര്‍ അത് നിയമത്തില്‍ ഒപ്പിടുകയും ചെയ്തു. ഇന്‍ ഗോഡ് വി ട്രസ്റ്റ് രാജ്യത്തിന്റെ ഔദ്യോഗിക മുദ്രാവാക്യമായി പ്രഖ്യാപിച്ചു.
എന്നാല്‍ ചില സംഘടനകളും നിരീശ്വര വാദികളുമൊക്കെ ഈ മുദ്രാവാക്യം ക്ളാസുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനും മറ്റും എതിരായി നടപടികള്‍ കൈക്കൊണ്ടു. അങ്ങനെ കേസിന്റെ വക്കിലായി.
എതിര്‍പ്പുകളെയൊക്കെ തള്ളി വീണ്ടും ക്ളാസ് മുറികളില്‍ ദേശീയ മുദ്രാവാക്യം സജീവമാകുകയാണ്.

