ജയിലില്‍ കഴിയുന്ന ഇറാന്‍ പാസ്റ്ററുടെ ഭാര്യയുമായി ബാറാക് ഒബാമ ചര്‍ച്ച നടത്തി

Breaking News Middle East

ജയിലില്‍ കഴിയുന്ന ഇറാന്‍ പാസ്റ്ററുടെ ഭാര്യയുമായി ബാറാക് ഒബാമ ചര്‍ച്ച നടത്തി
ഇദാഹോ: ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തി എന്ന കുറ്റം ആരോപിച്ച് 8 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന പാസ്റ്റര്‍ സയ്ദ് അബദനിയുടെ ഭാര്യയുമായി യു.എസ്. പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി.

 

ജനുവരി 21ന് ബുധനാഴ്ച ഒബാമ യു.എസ്.-ലെ ഇദാഹോയിലെ പാസ്റ്റര്‍ സയ്ദിന്റെ മാതൃ നഗരമായ ബോയിസില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് പാസ്റ്റര്‍ സയ്ദിന്റെ ഭാര്യ നഗ്മ അബദനിയുമായി കൂടിക്കാഴ്ച നടത്തിയത്. പാസ്റ്റര്‍ സയ്ദിനും യു.എസ്. പൌരത്വമുണ്ട്. 2012-ലാണ് സയ്ദിന് ജയില്‍ശിക്ഷ വിധിച്ചത്.

 

പാസ്റ്ററെ മോചിപ്പിക്കുവാന്‍ ഒബാമ നേരത്തെ ഇറാന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. നഗ്മ ഒബാമയെ നേരില്‍ക്കാണണമെന്ന് നേരത്തേ കത്തയച്ചതിന്റെ ഫലമായിരുന്നു കൂടിക്കാഴ്ച.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.