ഇറാന്‍ പാസ്റ്റര്‍ക്ക് ജയില്‍ മോചനം ലഭിച്ചു
ടെഹ്റാന്‍ : ഇറാനിലെ ഹൌസ് ചര്‍ച്ച് സഭകളുടെ നേതാവും പ്രമുഖ സുവിശേഷ പ്രസംഗകനുമായ പാസ്റ്റര്‍ റസൂല്‍ അബ്ദുള്ളയ്ക്ക് ജയില്‍ മോചനം.
2010 ഡിസംബര്‍ 26ന് ടെഹ്റാനില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയതിന് ഇറാന്‍ സുരക്ഷാ പോലീസ് റെയ്ഡ് നടത്തി പാസ്റ്റര്‍ റസൂല്‍ , പാസ്റ്റര്‍ ഫര്‍ഷിദ് ഫത്തി എന്നിവരെ അറസ്റ്റു ചെയ്യുകയായിരുന്നു.
‘രാജ്യദ്രോഹകുറ്റം’ ചുമത്തിയ ഈ കേസില്‍ 2013 ഡിസംബര്‍ 2-ന് ഇവര്‍ക്ക് 4 വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്കു വിധിച്ചിരുന്നു. പാസ്റ്റര്‍ ഫര്‍ഷിദിന്റെ മോചനം നടന്നില്ല.

