അഗര്‍ബത്തികള്‍ നിരന്തരം ശ്വസിച്ചാല്‍ വന്‍ അപകടം

അഗര്‍ബത്തികള്‍ നിരന്തരം ശ്വസിച്ചാല്‍ വന്‍ അപകടം

Breaking News Health

അഗര്‍ബത്തികള്‍ നിരന്തരം ശ്വസിച്ചാല്‍ വന്‍ അപകടം
അഗര്‍വുഡ്, ചന്ദനം എന്നിവയുടെ അഗര്‍ബത്തികള്‍ സ്ഥിരമായി ശ്വസിക്കുന്നത് സിഗററ്റ് പുക ശ്വസിക്കുന്നതിനേക്കാള്‍ അപകടകരമെന്ന് സൌത്ത ചൈനാ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

അഗര്‍ബത്തിയുടെ പുക ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠനം പറയുന്നു. അഗര്‍ബത്തി പുക ശ്വസകോശത്തില്‍ തങ്ങി നില്‍ക്കുന്നു. ഇവയുടെ സുഗന്ധത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളും അപകടമാണ്.

അഗര്‍ബത്തിയില്‍നിന്നുള്ള പുകയില്‍ മ്യൂട്ടാജനിക്, ജിനോ ടോക്സിക്, സൈറ്റോ ടോക്സിക് എന്നിവ അടങ്ങിയിരിക്കുന്നു. ഇവയാണ് കാന്‍സറിന് കാരണമാകുന്നത്.

അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ ജോണലിലെ മറ്റൊരു പഠനം പറയുന്നത്, സ്ഥിരമായ അഗര്‍ബത്തികള്‍ ശ്വസിക്കുന്നത് ശ്വാസകോശ അര്‍ബുദത്തിനു കാരണമാകുന്നുവെന്നാണ്. ആസ്തമ, മൈഗ്രെയ്ന്‍ പോലുള്ള രോഗങ്ങള്‍ ഇവ മൂലം കാരണമായേക്കാം.