മറ്റൊരു മഹാമാരിയാകാന്‍ സാധ്യതയുള്ള ഫ്ളൂ വൈറസ് ചൈനയില്‍ കണ്ടെത്തി
ബെയിജിംഗ്: കോവിഡ് വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍നിന്നുതന്നെ മറ്റൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്തകൂടി.
മഹാമാരിയാകാന്‍ സാധ്യതയുള്ള പുതിയ പകര്‍ച്ചപ്പനി വൈറസ് ചൈനയില്‍ ഗവേഷകര്‍ കണ്ടെത്തി. പന്നികളിലാണ് ഇവ കണ്ടെത്തിയതെങ്കിലും വൈറസ് മനുഷ്യരിലേക്കും വ്യാപിച്ചേക്കാം. പരിവര്‍ത്തനം ചെയ്യുന്ന രോഗാണു അതിവേഗം വ്യക്തികളില്‍നിന്നും വ്യക്തികളിലേക്കു വ്യാപിക്കുകയും ആഗോളതലത്തില്‍ പൊട്ടിപ്പുറപ്പെടുന്നതിനും കാരണമാകുമെന്ന് ഗവേഷകര്‍ ആശങ്കപ്പെടുന്നു.
മനുഷ്യരെ ഇത് ബാധിക്കാന്‍ കടുത്ത സാദ്ധ്യതകളാണുള്ളത്. തല്‍ക്കാലം ഭീഷണിയില്ലെങ്കിലും സൂഷ്മ നിരീക്ഷണം ആവശ്യമാണെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. പുതിയതായതിനാല്‍ മനുഷ്യര്‍ക്ക് ഈ വൈറസിനെതിരെ പ്രതിരോധ ശേഷി കുറവായിരിക്കും. മുന്‍ കരുതല്‍ ഇല്ലെങ്കില്‍ കോവിഡുപോലെ ലോകം മുഴുവന്‍ പകര്‍ന്നേക്കാമെന്നും മുന്നറിയിപ്പു നല്‍കുന്നു.
2009-ലുണ്ടായ പന്നിപ്പനിക്ക് സമാനമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പകര്‍ച്ചപ്പനിയെന്നാണ് റിപ്പോര്‍ട്ട്. ജി4 ഇഎഎച്ച്1 എന്‍ 1 എന്നാണ് ഈ വൈറസിനു പേരിട്ടിരിക്കുന്നത്. മനുഷ്യന്റെ കോശങ്ങളില്‍ വ്യാപിക്കാനുള്ള കഴിവാണ് ഈ വൈറസിനെ കൂടുതല്‍ അപകടകാരിയാക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.
ചൈനയിലെ കശാപ്പു ശാലകളില്‍ പണിയെടുക്കുന്നവരില്‍ രോഗബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൊറോണ വൈറസിലാണ് ലോകം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ അപകടകാരികളായ പുതിയ വൈറസുകളെ അവഗണിക്കരുത്. ജാഗ്രത പാലിക്കണണെന്ന് നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ കിന്‍ ചൊ ചാംഗ് പറഞ്ഞു.