ഉറക്ക ഗുളികകള്‍ വേണ്ട; നന്നായി ഉറങ്ങുവാനുള്ള വഴികള്‍
ഇന്ന് നല്ലൊരു വിഭാഗം ആളുകളും നേരിടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ഉറക്കമില്ലായ്മ. ഇതുമൂലം ക്ഷീണം, തലകറക്കം, തലവേദന തുടങ്ങിയ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നു.
കൃത്യമായി ഉറങ്ങാന്‍ സാധിക്കുന്നവര്‍ക്കു മാത്രമേ മാനസികവും ശാരീരികവുമായ ആരോഗ്യം ഉണ്ടാകു. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ക്രമീകരിക്കാന്‍ ഉറക്കത്തിനു കഴിയും.
കോശങ്ങളുടെ കേടുപാടുകളെ പരിഹരിക്കാനും ഉപാപചയ പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കാനും ഉറക്കം അത്യാവശ്യമാണ്. ഈ അവസ്ഥയാണ് സമ്പൂര്‍ണ്ണ സമാധാനം എന്നത്.
ഉറക്കഗുളികകളില്ലാതെ തന്നെ ഓര്‍മ്മക്കുറവ്, ഏകാഗ്രത നഷ്ടപ്പെടല്‍ ,
ആശയക്കുഴപ്പം എന്നീ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയും. ഏറ്റവും കുറഞ്ഞത് 6 മണിക്കൂറെങ്കിലും നന്നായി ഉറങ്ങണം.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ മനസിനെ ഏകാഗ്രമാക്കി ഉറങ്ങണം.
എല്ലാ ദിവസവും ഉറക്കത്തിനും ഉണരുന്നതിനും ഒരേ സമയ ക്രമം വേണം. ഉറക്കം ശരീരത്തിനും മനസിനും പോസിറ്റീവ് പവര്‍ നല്‍കുന്നു.
എന്നാല്‍ ഏറെ നേരം ഉച്ചയുറക്കം നല്ലതല്ല. രാത്രി ഭക്ഷണം കഴിച്ച ഉടന്‍ ഉറങ്ങാന്‍ കിടക്കരരുത്.
കുറച്ചു സമയം പതിയെ ശാന്തമായി നടക്കുക. കോഫി അല്ലെങ്കില്‍ കഫീന്‍ അടങ്ങിയ ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കുക.
ഉറക്കത്തിനു പോകുമ്പോള്‍ സംഗീതം കേള്‍ക്കുകയോ പുസ്തകം വായിക്കുന്നതോ നന്നായിരിക്കും.
ഉറങ്ങുന്ന സമയത്ത് വെളിച്ചം ബുദ്ധിമുട്ടുണ്ടാക്കുന്നെങ്കില്‍ അവ ഒഴിവാക്കുക.
ഗുരുതരമായ ഉറക്ക പ്രശ്നം ഉള്ളവര്‍ ഡോക്ടറുടെ സഹായം തേടുന്നത് നന്നായിരിക്കും.

