മനുഷ്യനായി തിരിച്ചറിയാന്‍ ഇഷ്ടമില്ല; ഡ്രാഗന്റെ രൂപം സ്വീകരിച്ച് ട്രാന്‍സ് യുവതി

മനുഷ്യനായി തിരിച്ചറിയാന്‍ ഇഷ്ടമില്ല; ഡ്രാഗന്റെ രൂപം സ്വീകരിച്ച് ട്രാന്‍സ് യുവതി

Breaking News USA

മനുഷ്യനായി തിരിച്ചറിയാന്‍ ഇഷ്ടമില്ല; ഡ്രാഗന്റെ രൂപം സ്വീകരിച്ച് ട്രാന്‍സ് യുവതി
അരിസോണ: ജീവിതത്തില്‍ നേരിട്ട വിവേചനങ്ങളും പീഢനങ്ങളും, ദുസ്വപ്നവും ഒരു ട്രാന്‍സ് യുവതിയെ മനുഷ്യകോലത്തില്‍നിന്നും ഭാവനയില്‍ വിരിഞ്ഞ ഇഷ്ട മൃഗമായ ഡ്രാഗനെപ്പോലെ ശരീരത്തില്‍ രൂപമാറ്റം വരുത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ വൈറലായത്.

യു.എസിലെ അരിസോണയില്‍ റിച്ചാര്‍ഡ് ഹെര്‍ണാബാസ് എന്ന പേരില്‍ ജനിച്ചു വളര്‍ന്ന് പിന്നീട് (ട്രാന്‍സ്ജെന്‍ഡര്‍ ‍) ആയിത്തീര്‍ന്ന തിയാമറ്റ് ഈവ മെഡുസ എന്ന യുവതിയാണ് സിനിമകളിലും കാര്‍ട്ടൂണുകളിലും മാത്രം കണ്ടു പരിചയമുള്ള വിചിത്ര ജീവിയായി മാറാന്‍ ലക്ഷങ്ങള്‍ മുടക്കിയത്.

തിയാമറ്റ് ഡ്രാഗണ്‍ രൂപത്തിലേക്ക് മാറാന്‍ കാരണം പാമ്പുകളെക്കുറിച്ച് കണ്ട ഒരു ദുസ്വപ്നമാണ്.

താന്‍ ഉരക ജന്മമാണെന്നും പകുതി മനുഷ്യനും പകുതി ഉരഗവുമാണെന്നാണ് തിയാമറ്റ് പറയുന്നത്. സ്വപ്നത്തിനു പിന്നാലെ ഇവര്‍ ഡ്രാഗണായി രൂപം മാറ്റാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയായിരുന്നു.

തിയാമറ്റ് ജീവിതത്തില്‍ നിരവധി വിവേചനങ്ങളും പീഢനങ്ങളും അതിക്രമങ്ങളും നേരിട്ടിട്ടുണ്ടെന്നും തുടര്‍ന്നാണ് മനുഷ്യനായി തിരിച്ചറിയാതിരിക്കാനുള്ള മാറ്റങ്ങള്‍ ശരീരത്തില്‍ വരുത്തിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. തിയാമറ്റ് ചെവികളും നാസാരന്ധ്രങ്ങളും മുറിച്ചു മാറ്റുകയും കണ്ണ് പച്ചനിറത്തിലാക്കുകയും ചെയ്തു.

തലയില്‍ കൊമ്പുകള്‍ വച്ചു പിടിപ്പിച്ചു. ശരീരത്തിലാകെ ചെതുമ്പല്‍ പച്ചകുത്തി. നാവ് മുറിച്ച് രണ്ടാക്കി മാറ്റി. മുഖത്ത് പെരുമ്പാമ്പിന്റെ ടാറ്റു ചെയ്തു.

ഇപ്പോള്‍ താന്‍ മനുഷ്യനല്ല, ഡ്രാഗണാണെന്നാണ് മുന്‍ ബാങ്ക് ഉദ്യോഗസ്ഥ കൂടിയായ തിയാമറ്റ് പറയുന്നത്. തന്റെ വിരൂപമായ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.