ദാവീദ് രാജാവിന്റെ പേരുള്ള 2,900 വര്‍ഷം പഴക്കമുള്ള ശിലാഫലകം തിരിച്ചറിഞ്ഞു
ന്യുയോര്‍ക്ക്: ദാവീദ് രാജാവ് ഒരു ചരിത്ര പുരുഷന്‍ ആണെന്നുള്ള സത്യം കൂടുതല്‍ വെളിപ്പെടുത്തുന്ന പുരാതന ശിലാഫലകം പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തിരുന്നു.
എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ടുനിന്ന പരീക്ഷണ ഗവേഷണങ്ങള്‍ക്കൊടുവില്‍ ഇതിനെ ഗവേഷകര്‍ കുറേക്കൂടി വ്യക്തമായി സാധൂകരിച്ചിരിക്കുകയാണ്. 1868-ല്‍ കണ്ടെത്തിയ മെഷസ്റ്റെല്‍ അല്ലെങ്കില്‍ മോവാബ്യ ശില എന്നു വിളിക്കപ്പെട്ടിരുന്ന ശിലാഫലകം കേടുപാടുകള്‍ മൂലം ശിലാഫലകത്തിന്റെ ചില ഭാഗങ്ങള്‍ വായിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.
2015-ല്‍ സതേണ്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ വെസ്റ്റ് സെമിറ്റിക് റിസര്‍ച്ച് പ്രൊജക്ടില്‍നിന്നുള്ള ഒരു സംഘം ഗവേഷകര്‍ പുതിയ ഡിജിറ്റല്‍ ഫോട്ടോഗ്രാഫുകള്‍ എടുത്തു.
ഇത്തരം പുത്തന്‍ സാങ്കേതിക വിദ്യ മറഞ്ഞിരിക്കുന്നതോ, അല്ലെങ്കില്‍ ജീര്‍ണിച്ചതോ ആയ കേടുപാടുകള്‍ ദൃശ്യമാകും. തുടര്‍ന്നു 2019-ല്‍ ലൂവ്രെ മ്യൂസിയം പുതിയതും ഉയര്‍ന്ന റെസല്യൂഷനുള്ളതുമായ ബാക്കലിറ്റ് ചിത്രങ്ങളും എടുത്തു.
അവിടെ രേഖപ്പെടുത്തിയിരിക്കുന്ന പുരാതന അക്ഷരങ്ങളുടെ വ്യക്തമായ കാഴ്ച നല്‍കുന്നതിന് 150 വര്‍ഷം പഴക്കമുള്ള പേപ്പറിലൂടെ പ്രകാശം നേരിട്ട് പ്രൊജക്റ്റ് ചെയ്തു.
നേരത്തെ വ്യക്തമാകുവാന്‍ സാധിക്കാതിരുന്ന മൂന്ന് അക്ഷരങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിച്ചു. യഹൂദയുടെ ഭരണാധികാരികള്‍ എന്ന നിലയില്‍ ദാവീദിന്റെ ഭവനം എന്നതിന് സാധ്യത കല്‍പ്പിച്ചിരുന്ന പരാമര്‍ശം കല്ലില്‍ അടങ്ങിയിരിക്കുന്നു എന്ന് കണ്ടെത്തി.
തുടര്‍ന്ന് ഗവേഷകര്‍ സൂഷ്മമായി നടത്തിയ വിശകലനത്തിലാണ് ദാവീദിന്റെ പേര് സ്ഥിരീകരിച്ചത്. ബിസി ഒമ്പതാം നൂറ്റാണ്ടിലേതാണ് ഈ കല്ല്.
മോവാബ് രാജാവായ മേശായുടെ വിജയങ്ങള്‍ ഇതില്‍ വിവരിക്കുന്നുണ്ട്. മോവാബ് യെഹൂദയ്ക്കും യിസ്രായേലിനും എതിരായി യുദ്ധം ചെയ്യുന്ന ബൈബിളിലെ 2 രാജാക്കന്മാരുടെ പുസ്തകത്തിലെ മൂന്നാം അദ്ധ്യായത്തിലെ സംഭവങ്ങളെപ്പറ്റിയാണ് ഇതില്‍ വിവരിച്ചിരിക്കുന്നതെന്നാണ് വേദപണ്ഡിതന്മാരുടെ അഭിപ്രായം.

