രക്ഷിതാക്കളില്‍ ഒരു ന്യൂനപക്ഷം മാത്രമാണ് തങ്ങളുടെ വിശ്വാസം കുട്ടികള്‍ക്ക് കൈമാറുന്നതെന്ന് പഠനം

രക്ഷിതാക്കളില്‍ ഒരു ന്യൂനപക്ഷം മാത്രമാണ് തങ്ങളുടെ വിശ്വാസം കുട്ടികള്‍ക്ക് കൈമാറുന്നതെന്ന് പഠനം

Breaking News Europe

രക്ഷിതാക്കളില്‍ ഒരു ന്യൂനപക്ഷം മാത്രമാണ് തങ്ങളുടെ വിശ്വാസം കുട്ടികള്‍ക്ക് കൈമാറുന്നതെന്ന് പഠനം

വാഷിംഗ്ടണ്‍ ‍: അമേരിക്കയില്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികളുള്ള രക്ഷിതാക്കള്‍ അവരുടെ മതവിശ്വാസങ്ങള്‍ കുട്ടികള്‍ക്ക് കൈമാറുന്നതിന് വളരെയധികം മുന്‍ഗണന നല്‍കുന്നില്ലെന്ന് പ്യു റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

വംശീയവും പാരമ്പര്യവുമായ പരിധികളിലുടനീളം 18 വയസ്സിനു താഴെയുള്ള കുട്ടികളുള്ള യു.എസിലെ മുതിര്‍ന്നവരില്‍ മാതാപിതാക്കളാകുന്നത് അവര്‍ ഒരു വ്യക്തി എന്ന നിലയില്‍ വളര്‍ന്നുവരുന്നവരായതിനാലാണ്.

എന്നാല്‍ രാജ്യത്തെ വെള്ളക്കാരായ സുവിശേഷ വിഭാഗക്കാരും കറുത്ത വംശജരായ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരായ ന്യൂനപക്ഷങ്ങള്‍ മാത്രമാണ് കുട്ടികള്‍ക്ക് അവരുടെ വിശ്വാസം കൈമനാറുന്നതില്‍ താല്‍പ്പര്യം കാട്ടുന്നത്.

2022 സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 2 വരെ നടത്തിയ ഒരു വലിയ സര്‍വ്വേയുടെ റിപ്പോര്‍ട്ട് പ്രകാരം കറുത്തവരായ 400 മാതാപിതാക്കളും ഹിസ്പാനിക് ക്രൈസ്തവര്‍ 39 ശതമാനം മാതാപിതാക്കളും മാത്രമാണ് തങ്ങളുടെ കുട്ടികള്‍ അവരുടെ വിശ്വാസങ്ങള്‍ പങ്കിടുന്നത് അവര്‍ക്ക് പ്രധാനപ്പെട്ടതാണെന്ന് അഭിപ്രാപ്പെട്ടത്.

വെള്ളക്കാരായ സുവിശേഷ വിഹിത സഭക്കാരായ 70 ശതമാനം പേരും കറുത്ത വിഭാഗക്കാരായ പ്രൊട്ടസ്റ്റന്റ് കാരില്‍ 53 ശതമാനം പേരും തങ്ങളുടെ കുട്ടികള്‍ അവരുടെ മതവിശ്വാസങ്ങള്‍ പങ്കിടുന്നതില്‍ പ്രാധാന്യം നല്‍കുന്നതായി അഭിപ്രായപ്പെട്ടു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.