ലോക മുത്തശ്ശിയുടെ ആരോഗ്യ രഹസ്യം പതിവായ ബൈബിള്‍ വായനയും
ലോക മുത്തശ്ശി ജമൈക്കക്കാരി വയലറ്റ് മോഡി ബ്രൌണിന്റെ ആരോഗ്യ രഹസ്യം ലളിതമായ ആഹാര രീതിയും ബൈബിള്‍ വായനയും.
ചിക്കനും പന്നിയിറച്ചിയും മറ്റും തീരെ തൊടാത്ത ഇവര്‍ 1900 മാര്‍ച്ച് 10-നാണ് ജനിച്ചത്. 117 വര്‍ഷം പിന്നിട്ട ഇവര്‍ ഇപ്പോഴും താമസിക്കുന്നത് ട്രിലാവ്നി ഡ്യുവാണ്‍ വാലിയിലെ ജനിച്ച അതേ വീട്ടില്‍ തന്നെയാണ്.
117 വയസ്സും 137 ദിവസവും ജീവിച്ചിരുന്ന ഇറ്റലിക്കാരി എമ്മാ മൊറാനോ ലോകത്തോടു വിടപറഞ്ഞതിനെത്തുടര്‍ന്നാണ് പിന്‍ഗാമിയായി ലോക മുത്തശ്ശി പദം ബ്രൌണിനെത്തേടിയെത്തിയത്. ഇഷ്ട ഭക്ഷണം ജമൈക്കക്കാരുടെ പ്രിയ വിഭവമായ കൌഫൂട്ടാണ്.
ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ധാരാളം ഉള്‍പ്പെടുത്തിയാണ് കഴിക്കുന്നത്. തികഞ്ഞ ക്രൈസ്തവ വിശ്വാസിയായ ബ്രൌണ്‍ പതിവായി ബൈബിള്‍ വായിക്കുന്നതും തന്റെ ആരോഗ്യ രഹസ്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. മോഡി ബ്രൌണിന്റെ മാതാപിതാക്കള്‍ പോലും 96 വയസുവരയെ ജീവിച്ചിരുന്നുള്ളു. മുസ് അടിമയായിരുന്ന ഇവര്‍ തന്റെ തൊഴിലുടമയ്ക്കുവേണ്ടി കരിമ്പു തോട്ടത്തിലും അവരുടെ വീടുകളിലും ജോലി നോക്കിയിരുന്നു.
പിന്നീട് സ്വന്തമായി സ്ഥലം വാങ്ങി കരിമ്പ് കൃഷി ചെയ്തു. നഗരത്തില്‍ പിന്നീട് ഒരു ചായക്കട തുടങ്ങി. സംഗീത അദ്ധ്യാപികയായും ജോലി ചെയ്തിരുന്നു. പഴങ്ങളും പച്ചക്കറികളും മത്സ്യവും, ആട്ടിറച്ചിയും ചിലപ്പോഴൊക്കെ കൌഫൂട്ടുമായിരുന്നു ഭക്ഷണ രീതി. സെമിത്തേരി സൂക്ഷിപ്പുകാരനായിരുന്ന അഗസ്റ്റസ് ഗെയ്നര്‍ ബ്രൌണ്‍ ആയിരുന്നു ഭര്‍ത്താവ്. ആറ് കുട്ടികളായശേഷം ഭര്‍ത്താവ് മരിച്ചു.
ചെറു പ്രായത്തില്‍ത്തന്നെ ദൈവപൈതലായിത്തീര്‍ന്ന മോഡി ബ്രൌണ്‍ 13-ാം വയസ്സിലാണ് സ്നാനപ്പെട്ടത്. ജമൈക്കയിലെ ഡ്യുവാന്‍ വാലിയിലാണ് ജന്മദേശം. ഇവിടത്തെ ട്രിറ്റോണ്‍വില്ലി ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ അംഗമാണ് ബ്രൌണ്‍ . ഏറ്റവും പ്രായം കൂടിയവരുടെ പട്ടികയില്‍ ബ്രൌണിനു തൊട്ടു പിന്നില്‍ ഇനി നില്‍ക്കുന്നത് 116 വര്‍ഷവും 256 ദിവസവും പ്രായമുള്ള നാബിടാജിമയാണ്.

