ഇറാനില്‍ പ്രതിഷേധം തുടരുന്നു; ടെഹ്റാനില്‍ പ്രസിഡന്റ് ട്രംപ് സ്ട്രീറ്റ് ആയി പ്രഖ്യാപിച്ചു

ഇറാനില്‍ പ്രതിഷേധം തുടരുന്നു; ടെഹ്റാനില്‍ പ്രസിഡന്റ് ട്രംപ് സ്ട്രീറ്റ് ആയി പ്രഖ്യാപിച്ചു

Breaking News Middle East

ഇറാനില്‍ പ്രതിഷേധം തുടരുന്നു; ടെഹ്റാനില്‍ പ്രസിഡന്റ് ട്രംപ് സ്ട്രീറ്റ് ആയി പ്രഖ്യാപിച്ചു

ടെഹ്റാന്‍: ടെഹ്റാനിലെ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമായി തുടരുന്നതിനിടെ തലസ്ഥാന നഗരിയായ ടെഹ്റാനിലും ആയിരക്കണക്കിനു പ്രകടനക്കാര്‍ ഒത്തു കൂടിയത് ഭരണകൂടത്തെ ഞെട്ടിച്ചു.

ഭരണത്തെ അപലപിക്കുന്ന മുതിര്‍ന്ന ഇസ്ളാമിക പുരോഹിതന്മാരെയും ഇസ്ളാമിക ഗ്രൂപ്പുകളെയും ഇടതുപക്ഷ പ്രവര്‍ത്തകരെയും ലക്ഷ്യം വച്ചും മുദ്രാവാക്യം മുഴക്കി.

രാജ്യത്തെ രാഷ്ട്രീയ, മത നേതൃത്വത്തിനെതിരായ വര്‍ദ്ധിച്ചു വരുന്ന ജനങ്ങളുടെ രോക്ഷമാണ് പ്രതിഷേധ വിളിയിലൂടെ പ്രതിഫലിച്ചത്.

ഇറാനിയന്‍ ഭരണകൂടത്തെ അപലപിച്ചുകൊണ്ട് ശതകോടീശ്വരനും വ്യവസായിയുമായ എലോണ്‍ മസ്ക് അടുത്തിടെ നടത്തിയ ഒരു പോസ്റ്റും പ്രതിഷേധക്കാര്‍ പരാമര്‍ശിച്ചു.

പരമോന്നത മതനേതാവ് ആയത്തുള്ള ഖൊമേനിയെ പരാമര്‍ശിച്ച് അദ്ദേഹം ഉപയോഗിച്ച കൊലപാതകി എന്ന പദം അവര്‍ ഉയര്‍ത്തിക്കാട്ടി. പ്രതീകാത്മകമായി പ്രതിഷേധക്കാര്‍ ടെഹ്റാന്റെ മദ്ധ്യ ഭാഗത്ത് പ്രസിഡന്റ് ട്രംപ് സ്ട്രീറ്റ് എന്നെഴുതിയ ഒരു ബോര്‍ഡും തൂക്കിയത് ശ്രദ്ധേയമായി.

വിവിധ പ്രവിശ്യകളിലായി ആക്രമണങ്ങളും തുടങ്ങിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും മറ്റും തീയിട്ടു. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ജനക്കൂട്ടം ഇസ്ളാമിക റിപ്പബ്ളിക്കിനെ നിരാകരിക്കുകയും രാജവാഴ്ച തിരിച്ചു വരണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

നിലവിലെ അശാന്തി ഇറാന്റെ ഭാവിയിലേക്കുള്ള അവസാന യുദ്ധമാണെന്ന് പ്രകടനക്കാര്‍ പ്രഖ്യാപിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.