ഛത്തീസ്ഗഢില്‍ വിശ്വാസികള്‍ക്കെതിരെ ആക്രമണം

ഛത്തീസ്ഗഢില്‍ വിശ്വാസികള്‍ക്കെതിരെ ആക്രമണം

Breaking News India

ഛത്തീസ്ഗഢില്‍ വിശ്വാസികള്‍ക്കെതിരെ ആക്രമണം
സുക്മ: ഛത്തീസ്ഗഢില്‍ ഭവനത്തിലും ചര്‍ച്ച് ഹാളിലും വിശ്രമിച്ചിരുന്ന വിശ്വാസികള്‍ക്കെതിരെ ഗ്രാമത്തിലെ ഒരു സംഘം ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ബുധനാഴ്ച സുക്മ ജില്ലയിലെ ചിങ്ങരവാരം ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇവിടത്തെ ഒരു പ്രാദേശിക സഭയിലെ അംഗത്തിന്റെ കുഞ്ഞിന്റെ ശിശു പ്രതിഷ്ഠ പ്രാര്‍ത്ഥന രാത്രിയില്‍ നടന്നിരുന്നു.

അതിനുശേഷം വീട്ടിലും വീടിനോടു ചേര്‍ന്നുള്ള ആരാധനാ ഹാളിലും ഉറങ്ങിക്കിടന്നവര്‍ക്കു നേരെ പുലര്‍ച്ചെ 1 മണിയോടു കൂടിയായിരുന്നു ആക്രമണം. ഇവിടെ ബന്ധുക്കളും സുഹൃത്തുക്കളുമായ 25-ഓളം പേരുണ്ടായിരുന്നു.

വടികളും ആയുധങ്ങളുമായെത്തിയ 30 അംഗ സംഘം ആക്രമണം അഴിച്ചു വിടുകയായിരുന്നു. ആളുകളെ മതപരിവര്‍ത്തം ചെയ്യുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. അടിയും വെട്ടുമേറ്റ 21 പേരെ പിറ്റേദിവസമാണ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കാനായത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമടക്കം അനേകര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് 21 കാരനായ മാണ്ടവി പറഞ്ഞു.

സംഭവ സമയത്ത് അല്പം അകലെയുള്ള സി.ആര്‍ ‍.പി. ക്യാമ്പിലേക്കു വിശ്വാസികളില്‍ ചിലരെത്തി സഹായം അഭ്യര്‍ത്ഥിച്ചുവെങ്കിലും അവര്‍ നിരസിച്ചതായും മാണ്ടവി പറഞ്ഞു. മുകളില്‍നിന്നുത്തരവില്ലാതെ ഇടപെടാനാവില്ലെന്നായിരുന്നു മറുപടി.

ആക്രമണ സമയത്ത് സഭയുടെ ശുശ്രൂഷകന്‍ പാസ്റ്റര്‍ മുസാകി കോസ പുറംവാതില്‍ തുറന്ന് അടുത്തുള്ള കാട്ടിലേക്ക് ഓടിയതിനാല്‍ ആക്രമണത്തിനരയായില്ല.

വീട്ടുടമയായ മാധവി മുക (50) തലയ്ക്കു ഗുരുതരമായി പരിക്കേറ്റു. മാധകം സന്നി എന്ന സ്ത്രീയ്ക്കു കൈക്ക് അരിവാളിന്റെ വെട്ടേറ്റു. ആക്രമണത്തെ തുടര്‍ന്ന് പോലീസ് 16 പേരെ അറസ്റ്റു ചെയ്തു. പിറ്റേദിവസം പ്രതികള്‍ക്കു ജാമ്യം ലഭിച്ചു. ശിശു പ്രതിഷ്ഠാ സമയത്തു 80 പേരോളം പങ്കെടുതേതിരുന്നു.